100 Crore Club Movies: ബോക്‌സ് ഓഫീസിൽ 100 കോടി കടന്ന 5 മലയാള ചിത്രങ്ങൾ
അടുത്തിടെ മലയാളം ചിത്രം മാർക്കോ ബോക്‌സ് ഓഫീസ് കളക്ഷനിൽ 100 കോടി കടന്നിരുന്നു. 100 കോടിയിലധികം കളക്ഷൻ നേടിയ മറ്റ് മലയാളം ചിത്രങ്ങളെ കുറിച്ച് നോക്കാം.
മഞ്ഞുമ്മൽ ബോയ്സ്: ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷൻ 239.6 കോടി രൂപയാണ്. 2024 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ മഞ്ഞുമ്മേൽ ബോയ്‌സിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും അഭിനന്ദനങ്ങൾ ലഭിച്ചു
എആർഎം (അജയൻ്റെ രണ്ടാം മോഷണം): 101.8 കോടിയാണ് ചിത്രം നേടിയത്. 2024 സെപ്റ്റംബറിൽ റിലീസ് ചെയ്ത ടൊവിനോ തോമസിൻ്റെ ഒരു ഫാൻ്റസി ചിത്രമാണ് എആർഎം
പ്രേമലു: 136.8 കോടി രൂപയാണ് ബോക്‌സ് ഓഫീസിൽ ചിത്രം നേടിയത്. മലയാളത്തിലെ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആറാമത്തെ ചിത്രവും 2024-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ മലയാള ചിത്രവുമാണ് പ്രേമലു.
ആവേശം: ലോകമെമ്പാടുമായി 154.1 കോടി രൂപയാണ് ബോക്‌സ് ഓഫീസിൽ ചിത്രം നേടിയത്. ജീത്തു മാധവൻ രചനയും സംവിധാനവും നിർവ്വഹിച്ച ആവേശത്തിൽ ഫഹദ് ഫാസിലാണ് നായകൻ.
ആടുജീവിതം: ആടുജീവിതം ബോക്‌സ് ഓഫീസിൽ നേടിയത് 156.8 കോടി രൂപയാണ്. 2024 മാർച്ചിൽ റിലീസ് ചെയ്‌ത ചിത്രത്തിൽ നജീബിന്റെ കഥയാണ് പറയുന്നത്. ഇപ്പോൾ ഓസ്കാർ നോമിനേഷനിൽ വരെ എത്തി നിൽക്കുകയാണ് ചിത്രം.