Liver health: കരളിൻറെ ആരോഗ്യത്തിന് കഴിക്കാം ഈ 5 ഭക്ഷണങ്ങൾ

Fri, 21 Apr 2023-2:17 pm,

കാബേജ് : കരളിനെ ആരോഗ്യത്തോടെ നിലനിർത്താൻ കാബേജ് കഴിക്കാം. ഇതിൽ അടങ്ങിയിരിക്കുന്ന ഇൻഡോൾ-3 കാർബോണൈൽ എന്ന ആൻറി ഓക്സിഡൻറ് കരളിന് ഗുണപ്രദമാണ്. 

ഓട്സ് : കരളിനെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന സൂപ്പർ ഭക്ഷണമാണ് ഓട്സ്. ഇതിൽ അടങ്ങിയിരിക്കുന്ന ബീറ്റ-ഗ്ലൂക്കൻ കരളിനെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നു. 

ബ്ലൂബെറി : കരളിൻറെ ആരോഗ്യത്തിന് ബ്ലൂബെറി കഴിക്കുന്നത് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിൻസ് കരളിനെ നീർക്കെട്ടിൽ നിന്ന് സംരക്ഷിക്കുന്നു. 

കോളിഫ്ലവർ : കരളിൻറെ ആരോഗ്യ സംരക്ഷണത്തിന് പലപ്പോഴും നിർദ്ദേശിക്കപ്പെടുന്ന ഒന്നാണ് കോളിഫ്ലവർ. ഫാറ്റി ലിവർ രോഗികൾക്ക് കാബേജ് ഗുണകരമാണ്. 

ചീര : ഗ്ലൂട്ടാത്തിയോൺ അടങ്ങിയിരിക്കുന്ന ചീര പോലെയുള്ള പച്ചിലകൾ കരളിനെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാൻ സഹായിക്കും. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link