Foods For Child`s Brain Power: കുട്ടികളുടെ ബുദ്ധി വളർച്ചയ്ക്ക് നൽകാം ഈ 5 സൂപ്പർ ഫുഡ്സ്

ബദാം, വാൽനട്ട്, കശുവണ്ടി തുടങ്ങിയ ഡ്രൈ ഫ്രൂട്ട്സിൽ ഒമേഗ-3, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ഓർമ്മ ശക്തി നൽകുകയും ചെയ്യുന്നു.

പാലിലും മറ്റ് പാലുൽപ്പന്നങ്ങളിൽ കാൽസ്യം, വിറ്റാമിൻ ബി 12 എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.

ചീര, ബ്രൊക്കോളി തുടങ്ങിയ പച്ച നിറത്തിലുള്ള പച്ചക്കറികളിൽ ഇരുമ്പും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്.
മുട്ടയിലെ പ്രോട്ടീൻ തലച്ചോറിന്റെ പേശികളെ ശക്തിപ്പെടുത്തുകയും വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പന്നമായ മത്സ്യം തലച്ചോറിനെ സജീവമാക്കുകയും മാനസികാരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)