Home Vastu: വീടുകളില്‍ ഈ 5 വസ്തുക്കളുടെ സാന്നിധ്യം അശുഭം, ദാരിദ്ര്യം ഫലം
പൊട്ടിയ ചില്ല്
പൊട്ടിയ ഗ്ലാസ് അല്ലെങ്കില്‍ ചില്ല് വീടുകളില്‍ നെഗറ്റീവ് എനർജി ഉളവാക്കുമെന്ന് വാസ്തു വിദഗ്ധർ പറയുന്നു. മാത്രമല്ല, ഇത് ലക്ഷ്മിദേവിയുടെ ആഗമനത്തിന് തടസങ്ങൾ സൃഷ്ടിക്കുകയും വീടിന്‍റെ വാസ്തു പൂർണമായും തകര്‍ക്കുകയും ചെയ്യുന്നു. മാത്രമല്ല, ഇത് ദാരിദ്ര്യം ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു. അതിനാല്‍, വീടുകളില്‍ പൊട്ടിയ ഗ്ലാസോ ചില്ലുകളോ സൂക്ഷിക്കുന്നത് ഒഴിവാക്കുക.
അനാവശ്യമായ വയറുകള്‍ കമ്പികള്‍ എന്നിവ നീക്കം ചെയ്യുക
വീട്ടിൽ കിടക്കുന്ന അനാവശ്യ കമ്പികൾ അല്ലെങ്കില്‍ വയറുകള്‍ യഥാസമയം നീക്കം ചെയ്യുന്നത് നല്ലതാണെന്നാണ് വാസ്തു വിദഗ്ധർ പറയുന്നത്. ഉപയോഗ ശൂന്യമായ വയറുകൾ കൃത്യസമയത്ത് നീക്കം ചെയ്യുക. ഈ പഴയ വയറുകൾ സൃഷ്ടിക്കുന്ന നെഗറ്റിവിറ്റി നിങ്ങളുടെ ജീവിതത്തെ പൂർണ്ണമായും സങ്കീർണ്ണമാക്കുമെന്നാണ് വാസ്തു വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ ഇത്തരം വയറുകള്‍ വീട്ടില്‍നിന്ന് നീക്കം ചെയ്യാന്‍ ശ്രദ്ധിക്കുക.
തേനീച്ചക്കൂട്
വാസ്തു ശാസ്ത്രത്തിൽ, വീട്ടില്‍ ഉണ്ടാകുന്ന തേനീച്ചക്കൂട് അശുഭകരമായി കണക്കാക്കുന്നു. അത് ദൗർഭാഗ്യവും ദാരിദ്ര്യവും ക്ഷണിച്ചുവരുത്തുന്നുവെന്നാണ് പറയപ്പെടുന്നത്. നിങ്ങളുടെ വീട്ടില്‍ തേനീച്ചക്കൂട് ഉണ്ടെങ്കിൽ ഉടൻതന്നെ അത് നീക്കം ചെയ്യുക. വീട്ടില്‍ തേനീച്ചക്കൂട്ടില്‍ കാണപ്പെടുന്ന ദ്വാരങ്ങള്‍ നിങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്നാണ് പറയപ്പെടുന്നു.
ചിലന്തിവല
വാസ്തു നിയമങ്ങൾ അനുസരിച്ച്, വീട്ടിൽ ഉണ്ടാകുന്ന ചിലന്തിവല വളരെ അശുഭകരമായി കണക്കാക്കുന്നു. വീട്ടില്‍ ഉണ്ടാകുന്ന ചിലന്തിവലകൾ വരാനിരിയ്ക്കുന്ന നിർഭാഗ്യകരമായ സംഭവങ്ങളെ സൂചിപ്പിക്കുന്നുവെന്ന് പറയപ്പെടുന്നു. വീട്ടിൽ എവിടെയെങ്കിലും ചിലന്തിവല കണ്ടാൽ ഉടൻ അത് നീക്കം ചെയ്യുക. ചിലന്തിവല നിങ്ങളുടെ ജീവിതത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. ഇത് നിങ്ങളുടെ പുരോഗതിയെ തടസ്സപ്പെടുത്തുന്നു.
പക്ഷിക്കൂട്
വീട്ടിൽ പക്ഷികളുടെ വരവ് മംഗളകരമാണെന്ന് വാസ്തുവിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ വീട്ടിൽ പക്ഷികളുടെ കൂട് അശുഭകരമായി കണക്കാക്കപ്പെടുന്നു. വീട്ടിൽ പ്രാവുകൾ കൂടുണ്ടാക്കുന്നത് അശുഭകരമാണെന്ന് വാസ്തു വിദഗ്ധർ പറയുന്നു. അത്തരമൊരു സാഹചര്യത്തിൽ, ഇത്തരത്തില്‍ പക്ഷികള്‍ ഈ കൂടുകൾ ഉടൻ അവിടെ നിന്ന് നീക്കം ചെയ്യണം. എന്നാൽ നീക്കം ചെയ്യുമ്പോൾ, പ്രാവ് അതിൽ മുട്ടയിട്ടിട്ടില്ലെന്ന് ഓർമ്മിക്കുക.