Health Benefits of Star Fruit: പേരില്‍ മാത്രമല്ല ഗുണത്തിലും സ്റ്റാറാ....സ്റ്റാർ ഫ്രൂട്ടിൻ്റെ ഗുണങ്ങളറിയാം
വിറ്റാമിന്‍ സിയാല്‍ സമ്പന്നമാണ് സ്റ്റാർ ഫ്രൂട്ട്. ഇത് രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലുണ്ടാകുന്ന അണു ബാധയെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യും.
സ്റ്റാർ ഫ്രൂട്ടിൽ കലോറി കുറവാണ്. ശരീരഭാരം നിയന്ത്രിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും കഴിക്കാവുന്ന മികച്ച പഴവര്‍ഗമാണിത്.
ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന നാശത്തില്‍ നിന്ന് കോശങ്ങളെ സംരക്ഷിക്കുവാന്‍ സഹായിക്കുന്ന ഫ്‌ളെവനോയ്ഡുകള്‍, പോളിഫെനോള്‍സ് പോലുള്ള ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് സ്റ്റാർഫ്രൂട്ടുകൾ.
സ്റ്റാർ ഫ്രൂട്ടിലടങ്ങിയിരിക്കുന്ന നാരുകള്‍ ദഹന പ്രക്രിയയെ സഹായിക്കുകയും മലബന്ധം പോലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നൽകുകയും ചെയ്യുന്നു.
സ്റ്റാർ ഫ്രൂട്ടിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ ആരോഗ്യകരവും തിളങ്ങുന്നതുമായ ചര്‍മം നല്‍കുന്നു. ഇവ പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചര്‍മത്തിന്റെ ഘടന മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
സ്റ്റാർ ഫ്രൂട്ടിലടങ്ങിയിരിക്കുന്ന പൊട്ടാഷ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ഹൃദയാരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)