Royal Enfield: കഴിഞ്ഞ ദശകത്തിൽ ജനപ്രീതി നേടിയ 6 റോയൽ എൻഫീൽഡ് ബൈക്കുകൾ
ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട മോട്ടോർസൈക്കിൾ ബ്രാൻഡുകളിലൊന്നായ റോയൽ എൻഫീൽഡ്, ഏറെ പ്രതീക്ഷയോടെ പുറത്തിറക്കാൻ ഇരിക്കുന്ന മോഡലാണ് 2021 ക്ലാസിക് 350. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഈ ബൈക്കിന്റെ ചില ചിത്രങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ലീക്കായിരുന്നു. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.
റോയൽ എൻഫീൽഡ് പുറത്തിറക്കിയ ഏറ്റവും പുതിയ ക്രൂയിസർ ബൈക്കായിരുന്നു മീറ്റിയോർ 350. സൂപ്പർനോവ, സ്റ്റെല്ലാർ, ഫയർബോൾ എന്നിങ്ങനെ മൂന്നു പതിപ്പുകളാണ് മീറ്റിയോറിന് ഉള്ളത്. 349 സിസി, ഫ്യുവൽ ഇൻജെക്ടഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് മീറ്റിയോർ 350 യുടെ ഹൃദയം. 6,100 ആർപിഎമ്മിൽ 20.4 എച്ച്പി പവറും 4,000 ആർപിഎമ്മിൽ 27 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന എൻജിൻ എയർ-കൂൾഡ് ആണ്.
കഫെ റേസര്‍ ഗണത്തിലുള്ള വാഹനമാണ് കോണ്ടിനന്റൽ ജിടി 650. നവീനമായ എയര്‍ കൂള്‍ഡ് 650 സി.സി എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്. 47.65 എച്ച്പി പവറും 52 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന എൻജിനാണിത്.
മോഡേണ്‍ ക്ലാസിക് റോഡ്സ്റ്റര്‍ ഗണത്തിലുള്ള മോഡലാണ് ഇന്റര്‍സെപ്റ്റര്‍ 650. എയര്‍ കൂള്‍ഡ് 650 സി.സി. എന്‍ജിനാണ് ഈ വാഹനത്തിലും ഘടിപ്പിച്ചിരിക്കുന്നത്. 47.65 എച്ച്പി പവറും 52 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന എൻജിനാണിത്.
അഡ്വഞ്ചർ ബൈക്ക് സെഗ്മെന്റിലേക്ക് റോയൽ എൻഫീൽഡ് അവതരിപ്പിച്ച മോഡലാണ് ഹിമാലയൻ. 411 സിസി ബിഎസ്-VI എയർ കൂൾഡ്, ഫ്യുവൽ ഇഞ്ചക്ഷൻ യൂണിറ്റാണിത്. പരമാവധി 24.3 bhp കരുത്തും 32 Nm torque ഉം ഉത്പാദിപ്പിക്കാൻ ഈ യൂണിറ്റ് പ്രാപ്‌തമാണ്.
499 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ്, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിന്‍ 27.57 ബിഎച്ച്‌പി കരുത്തും 41.3 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതാണ് ക്ലാസിക് 500ന്റേത്.