69th National Film Awards: ആലിയ ഭട്ട് മുതല്‍ അല്ലു അർജുൻ വരെ; ദേശീയ ചലച്ചിത്ര അവാർഡ് നേടിയ താരങ്ങളുടെ ചിത്രങ്ങൾ കാണാം
ആലിയ ഭട്ട് ആദ്യം ആലിയ ഭട്ടിന്‍റെ ഈ ഫോട്ടോ നോക്കൂ. ഈ പ്രത്യേക അവസരത്തിൽ വിവാഹസാരി ധരിച്ചാണ് ആലിയ എത്തിയത്. 'ഗംഗുഭായ് കാത്യാവാടി' എന്ന ചിത്രത്തിലെ തകര്‍പ്പന്‍ അഭിനയത്തിന് ആലിയയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.
കൃതി സനൊൻ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് കൃതി സനൊനിനും ലഭിച്ചു. 'മിമി' എന്ന ചിത്രത്തിളെ പ്രകടനത്തിനാണ് കൃതിക്ക് ഈ അവാർഡ് ലഭിച്ചത്.
അല്ലു അർജുൻ 'പുഷ്പ' എന്ന ചിത്രത്തിലെ അഭിനയത്തിന് തെന്നിന്ത്യൻ നടൻ അല്ലു അർജുന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചു. ഈ അവസരത്തിൽ ക്രീം കളർ കോട്ടും പാന്റും ധരിച്ചാണ് അല്ലു എത്തിയത്.
വഹീദ റഹ്മാൻ ദാദാസാഹിബ് ഫാൽക്കെ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ് നൽകി വഹീദ റഹ്മാനെ രാജ്യം ആദരിച്ചു. ഇതിനിടയിൽ നടി വളരെ വികാരാധീനയായി, എല്ലാവർക്കും തന്‍റെ നന്ദി അറിയിയ്ക്കുകയും ചെയ്തു.
പങ്കജ് ത്രിപാഠി
മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് പങ്കജ് ത്രിപാഠിക്ക് ലഭിച്ചു. 'മിമി' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് താരത്തിന് ഈ അവാർഡ് ലഭിച്ചത്.
ശ്രേയാ ഘോഷാൽ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം ഗായിക ശ്രേയ ഘോഷാല്‍ നേടി. മായാവ ഛായവ എന്ന ഗാനത്തിനാണ് അവര്‍ക്ക് ഈ പുരസ്കാരം ലഭിച്ചത്.