Monsoon Trip: മണ്‍സൂണ്‍ ആസ്വദിക്കാം; ജൂലൈ, ആഗസ്റ്റ്‌ മാസങ്ങളില്‍ സന്ദര്‍ശിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍

Fri, 30 Jun 2023-1:27 pm,

കേരളം

മൺസൂൺ കാലത്ത് കേരളം എന്ന മനോഹരമായ സംസ്ഥാനം ഒരു പറുദീസയായി മാറും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കുമരകത്തെയും ആലപ്പുഴയിലെയും കായലുകളായാലും മൂന്നാറിലെ തേയിലത്തോട്ടങ്ങളായാലും കോവളത്തെ ബീച്ചുകളായാലും കൊച്ചി, തിരുവനന്തപുരം തുടങ്ങി ചരിത്രം ഉറങ്ങുന്ന നഗരങ്ങള്‍ ആയാലും ശരി ജൂലൈ, ആഗസ്റ്റ്‌ മാസങ്ങളില്‍ കേരളം സന്ദർശിക്കുന്നത് ഏറെ ആനന്ദദായകമാണ്.

ഉദയ്പൂർ   തടാകങ്ങളുടെ മനോഹരമായ നഗരം എന്നറിയപ്പെടുന്ന  ഉദയ്പൂർ ജൂലൈയിൽ സന്ദർശിക്കാന്‍ പറ്റിയ മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണ്. ഈ മാസങ്ങളില്‍ ഇവിടെ കാലാവസ്ഥ ഏറെ സുഖകരമാണ്. മഴ നിങ്ങളുടെ യാത്രയെ നശിപ്പിക്കാൻ പോകുന്നില്ല. പിച്ചോള തടാകത്തിൽ ബോട്ടിംഗ് നടത്തുക, മനോഹരമായ സിറ്റി പാലസ് സന്ദർശിക്കുക, സമീപത്തുള്ള ചിറ്റോർഗഡ്, കുമ്പൽഗഡ് കോട്ടകളിലേക്ക് ഒരു യാത്ര നടത്തുക, കൂടാതെ നഗരത്തിലെ അവിസ്മരണീയമായ നിരവധി സ്ഥലങ്ങൾ സന്ദര്‍ശിക്കാം...  

 

ഗോവ

മൺസൂണിൽ നിങ്ങൾക്ക് ഗോവയുടെ മറ്റൊരു സുന്ദരമായ വശം കാണാൻ കഴിയും. മനോഹരമായ പച്ചപ്പ് നിറഞ്ഞ, വെള്ളച്ചാട്ടങ്ങൾ നിറഞ്ഞുനിൽക്കുന്നു. കടൽത്തീരങ്ങൾ എന്നും ആകർഷകമാണ്. ദൂദ്‌സാഗർ വെള്ളച്ചാട്ടം, മോളെം നാഷണൽ പാർക്ക് എന്നിവ സന്ദർശിക്കാം. മാണ്ഡോവി നദിയിൽ ബോട്ട് യാത്ര ചെയ്യാം, ഒപ്പം കൊതിയൂറുന്ന മികച്ച സമുദ്രവിഭവങ്ങൾ ആസ്വദിക്കാം... 

മൗണ്ട് അബു

രാജസ്ഥാനിലെ ഏക ഹിൽ സ്റ്റേഷനായ മൗണ്ട് അബു ജൂലൈയിൽ സന്ദർശിക്കേണ്ട മറ്റൊരു മനോഹരമായ സ്ഥലമാണ്. ദിൽവാര ജൈന ക്ഷേത്രങ്ങൾ, അചൽഗഡ് കോട്ട, രഘുനാഥ് ക്ഷേത്രം, നക്കി തടാകത്തിലെ ബോട്ട് സവാരി എന്നിവ മൗണ്ട് അബുവിലെ പ്രധാന ആകർഷണങ്ങളാണ്.   

ഓർക്കാ

മധ്യപ്രദേശിലെ ഒരു ചരിത്ര നഗരമാണ് ഓർക്കാ. ജൂലൈ മാസമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. പുതുമഴയ്ക്ക് ശേഷം എവിടേയും സമൃദ്ധമായ പച്ചപ്പ്‌ ദൃശ്യമാകും, ഈ മാസങ്ങളില്‍ താപനിലയും സുഖകര മായിരിയ്ക്കും.  

ലഡാക്ക്   ഇന്ത്യയിൽ ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നാണ് ലഡാക്ക്. മഞ്ഞുകൂടിയ പർവതങ്ങൾ, അതിശയിപ്പിക്കുന്ന തടാകങ്ങൾ, വ്യത്യസ്തമായ ഭൂപ്രകൃതി എന്നിവ ഈ ഉത്തരേന്ത്യൻ പ്രദേശത്തെ ആകര്‍ഷകമാക്കി മാറ്റുന്നു. ഖാർദുങ്-ലാ പാസ്, പാംഗോങ് ത്സോ തടാകം, സാൻസ്‌കർ വാലി, ഹെമിസ് നാഷണൽ പാർക്ക് എന്നിവ ലഡാക്കിൽ സന്ദർശിക്കേണ്ട നിരവധി സ്ഥലങ്ങളാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link