7th Pay Commission: കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഞെട്ടിക്കുന്ന വാർത്ത; ഇവർക്ക് പെൻഷൻ ഗ്രാറ്റുവിറ്റി ആനുകൂല്യം ലഭിക്കില്ല!
Central Government pensioners: സർക്കാർ ജീവനക്കാർക്ക് അവരുടെ ശമ്പളം പോലെ പ്രധാനമാണ് അവർക്ക് ലഭിക്കുന്ന പെൻഷനും ഗ്രാറ്റിവിറ്റിയും. റിട്ടയർമെന്റ് സമയത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക സഹായമാണ് ഇതെന്നുവേണം പറയാൻ. എന്നാൽ ഇപ്പോഴിതാ സർക്കാർ ഇറക്കിയ ഉത്തരവ് ജീവനക്കാരെയും പെൻഷൻകാരെയും ശരിക്കും ആശങ്കയിലാക്കിയിരിക്കുകയാണ്.
ഏഴാം ശമ്പള കമ്മീഷൻ നടപ്പിലാക്കിയതിന് ശേഷം കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിലും അലവൻസുകളിലും കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. ഈ മാറ്റത്തോടെ ജീവനക്കാർക്കും പെൻഷൻമാർക്കും അവരുടെ സാമ്പത്തിക സ്ഥിതിയിൽ വലിയ പുരോഗതിയുണ്ടായി
ജീവനക്കാർക്ക് ശമ്പളം പോലെ തന്നെ പ്രധാനമായ കാര്യമാണ് പെൻഷനും ഗ്രാറ്റുവിറ്റിയും. റിട്ടയർമെന്റ് സമയത്തെ ഇവരുടെ വലിയൊരു സാമ്പത്തിക സഹായമാണിത്.
എന്നാൽ അടുത്തിടെ സർക്കാർ ഇറക്കിയ ഉത്തരവ് ജീവനക്കാരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്
സർവ്വീസിലിരിക്കുന്ന കേന്ദ്ര ജീവനക്കാർ ജോലിയിൽ അശ്രദ്ധ കാട്ടിയാൽ പെൻഷൻ്റെയും ഗ്രാറ്റുവിറ്റിയുടെയും ആനുകൂല്യം ലഭിക്കില്ലെന്ന പുതിയ ചട്ടമാണ് ഇപ്പോൾ സർക്കാർ പുറത്തിറക്കിയിരിക്കുന്നത്. മാത്രമല്ല ജോലിയ്ക്കിടെ ജീവനക്കാരൻ ഗുരുതരമായ കുറ്റകൃത്യം ചെയ്തതായി കണ്ടെത്തിയാൽ അയാൾക്ക് ഈ സൗകര്യങ്ങൾ അതായത് ഗ്രാറ്റുവിറ്റിയും പെൻഷനും നഷ്ടപ്പെടും
ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ ജീവനക്കാർക്ക് കർശനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മുന്നറിയിപ്പ് ജീവനക്കാർ അവഗണിച്ച് അവർക്ക് ശരിക്കും പണികിട്ടും.
ഒരു ജീവനക്കാരൻ ഈ നിയമങ്ങൾ അവഗണിക്കുകയോ ജോലിയിൽ അശ്രദ്ധ കാണിക്കുകയോ ചെയ്താൽ അയാൾക്ക് പെൻഷൻ, ഗ്രാറ്റുവിറ്റി എന്നിവയുടെ ആനുകൂല്യങ്ങൾ ലഭിക്കില്ല എന്നതാണ് പുതിയ നിയമം.
ഈ സമയം എട്ടാം ശമ്പള കമ്മീഷന്റെ സന്തോഷ വാർത്ത എപ്പോൾ ലഭിക്കുമെന്ന കാത്തിരിപ്പിലാണ് ജീവനക്കാർ. എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതോടെ ശമ്പളത്തിലും പെൻഷനിലും വൻ വർധനവാണ് ജീവനക്കാർ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ഈ പുതിയ മുന്നറിയിപ്പ് ജീവനക്കാർ വളരെയധികം ശ്രദ്ധിക്കണം
കേന്ദ്ര സർക്കാരിൻ്റെ പുതിയ ഉത്തരവ് കേന്ദ്ര സിവിൽ സർവീസസ് പെൻഷൻ റൂൾസ് 2021 (Central Civil Services Pension Rules) പ്രകാരം സർക്കാർ അടുത്തിടെ ഒരു പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനത്തിൽ ജീവനക്കാരൻ ജോലിയ്ക്കിടെ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ അയാൾ അതിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ അയാൾക്ക് പെൻഷൻ, ഗ്രാറ്റുവിറ്റി എന്നിവയുടെ ആനുകൂല്യം ലഭിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉത്തരവ് കേന്ദ്ര ജീവനക്കാർക്ക് മാത്രമല്ല സംസ്ഥാന സർക്കാരുക്കാർ ജീവനക്കാർക്കും നടപ്പിലാക്കും
വിജ്ഞാപനമനുസരിച്ച് ഗ്രാറ്റുവിറ്റിയും പെൻഷനും തടഞ്ഞുവയ്ക്കാനുള്ള അവകാശം ബന്ധപ്പെട്ട ജീവനക്കാരൻ്റെ നിയമന അധികാരത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കായിരിക്കും. ഒരു ജീവനക്കാരൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് വകുപ്പിൽ നിന്ന് വിരമിച്ചാൽ അവൻ്റെ പെൻഷനും ഗ്രാറ്റുവിറ്റിയും തടഞ്ഞുവയ്ക്കാൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന് (CAG) അവകാശമുണ്ട്. ജോലിക്കിടെ ഡിപ്പാർട്ട്‌മെൻ്റ് അല്ലെങ്കിൽ ജുഡീഷ്യൽ അന്വേഷണത്തിൽ ഒരു ജീവനക്കാരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ഇക്കാര്യം ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം അതുവഴി അവർ ജീവനക്കാരന് പെൻഷനും ഗ്രാറ്റുവിറ്റിയും നൽകുന്ന കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും.
ജീവനക്കാരൻ വിരമിച്ച് പെൻഷനും ഗ്രാറ്റുവിറ്റിയും ലഭിച്ചതിന് ശേഷം അയാൾ തൻ്റെ സേവനത്തിനിടയിൽ എന്തെങ്കിലും തെറ്റ് ചെയ്തതായി തെളിഞ്ഞാൽ പെൻഷൻ്റെയോ ഗ്രാറ്റുവിറ്റിയുടെയോ തുക മുഴുവനായോ ഭാഗികമായോ പിൻവലിക്കാമെന്നും കേന്ദ്രസർക്കാർ പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു
ഈ പുതിയ ഉത്തരവ് സർക്കാർ ജീവനക്കാർ ഗൗരവമായി കാണുകയും ജോലിയിൽ ഒരുതരത്തിലുള്ള വീഴ്ച ഉണ്ടാകാതിരിക്കാൻ ശ്രമിക്കുകയും വേണം. അല്ലെങ്കിൽ അവർക്ക് ഭാവിയിൽ പെൻഷനും ഗ്രാറ്റുവിറ്റിയും നഷ്ടപ്പെട്ടേക്കാം.