7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത, ഡിഎ വർധനവ് പ്രഖ്യാപനം ഈ ദിവസം
ഈ വർഷം ഡിഎ വർദ്ധനവ് സെപ്റ്റംബറിൽ പ്രഖ്യാപിച്ചേക്കും. റിപ്പോർട്ടുകൾ പ്രകാരം, 2024 ജനുവരി മുതൽ ജൂൺ വരെയുള്ള AICPI IW സൂചിക ഡാറ്റയുടെ അടിസ്ഥാനത്തിൽ, 2024 ജൂലൈ മുതൽ 3 ശതമാനം വർദ്ധനയോടെ ജീവനക്കാർക്ക് DA ലഭിക്കും. ഇതോടെ ക്ഷാമബത്ത 53 ശതമാനമാകും.
സെപ്റ്റംബർ 25ന് ചേരുന്ന ക്യാബിനറ്റ് യോഗത്തിൽ ഡിഎ വർദ്ധന പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
50,000 രൂപ പ്രതിമാസ ശമ്പളം വാങ്ങുന്ന ജീവനക്കാരൻ്റെ ശമ്പളത്തിൽ 1500 രൂപ വർധിക്കും.
സെപ്റ്റംബറിൽ പ്രഖ്യാപിച്ചാൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2024 ഒക്‌ടോബറിലെ ശമ്പളം/പെൻഷന് ഒപ്പം ഡിഎ വർധനവ് ലഭിക്കും. ജൂലൈ മുതൽ സെപ്‌റ്റംബർ വരെയുള്ള കുടിശ്ശിക ജീവനക്കാർക്ക് ഒക്‌ടോബറിൽ ലഭിക്കും.
നേരത്തെ 2024 ജനുവരിയിൽ കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 4 ശതമാനം വർധിപ്പിച്ചിരുന്നു. ഇതോടെ ഡിഎ അലവൻസ് 50 ശതമാനമായി ഉയർന്നിരുന്നു.