7th Pay Commission: ഏഴാം ശമ്പള കമ്മീഷൻ ഡിഎ, ഡിആർ വർദ്ധന ഇങ്ങനെ... പുതിയ ഡിഎ എപ്പോൾ മുതൽ ലഭ്യമാകും?
ഇത്തവണ ഡിഎയും ഡിആറും മൂന്ന് ശതമാനം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാരായ ആളുകൾക്ക് ക്ഷാമബത്തയും (ഡിഎ) വിരമിച്ച ആളുകൾക്ക് ഡിയർനസ് റിലീഫും (ഡിആർ) ആണ് നൽകുന്നത്.
വർഷത്തിൽ രണ്ട് തവണയാണ് സർക്കാർ ഡിഎ, ഡിആർ വർദ്ധനവ് പ്രഖ്യാപിക്കുന്നത്. മാർച്ച്, സെപ്തംബർ മാസങ്ങളിലാണ് ഡിഎ, ഡിആർ വർദ്ധനവ് പ്രഖ്യാപിക്കുന്നത്. ജനുവരി, ജൂലൈ എന്നീ മാസങ്ങൾക്ക് ഇടയിലാണ് മുൻകാല പ്രാബല്യം ലഭിക്കുന്നത്.
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം ഡിഎ ലഭിക്കും. സർക്കാർ ജീവനക്കാർക്ക് ഡിഎയിലും വിരമിച്ചവർക്ക് ഡിആറിലും മൂന്ന് ശതമാനത്തോളം വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്ര സർക്കാർ പെൻഷൻകാർക്ക് അടിസ്ഥാന പെൻഷന്റെ 50 ശതമാനം ആണ് ഡിആർ ലഭിക്കുക. ഡിയർനസ് റിലീഫിൽ (ഡിആർ) മൂന്ന് ശതമാനം വർദ്ധനവ് ഉണ്ടാകും.
ഡിഎ, ഡിആർ വർദ്ധനവ് ഉടൻ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 മാർച്ച് ഏഴിനാണ് അവസാനമായി ഡിഎ വർദ്ധനവ് പ്രഖ്യാപിച്ചത്. 2024 ജനുവരി ഒന്ന് മുതൽ ഇത് മുൻകാല പ്രാബല്യത്തോടെ നടപ്പിൽ വന്നു.