7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത; DA വർധനവിന്റെ പ്രഖ്യാപനം ഈ മാസം ഉണ്ടാകും!
ജനുവരി മാസത്തെ DA വർദ്ധനവ് മാർച്ചിലും ജൂലൈയിലേത് സെപ്റ്റംബർ/ ഒക്ടോബറിലോ സർക്കാർ പ്രഖ്യാപിക്കാറുണ്ട്. ഇപ്പോഴിതാ ഈ മാസം തന്നെ സർക്കാർ ഡിഎ വർദ്ധനവ് പ്രഖ്യാപിക്കും.
DA വർദ്ധനവ് സെപ്തംബർ 25 ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പ്രഖ്യാപിക്കുമെന്നാണ് പുറത്തു വരുന്ന സൂചന. ഡിഎ വർദ്ധനവ് സെപ്റ്റംബറിൽ പ്രഖ്യാപിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. നിലവിൽ ഈ മാസം 25 ന് മന്ത്രിസഭായോഗം നടക്കുന്നതിനാൽ അന്നുതന്നെ ഡിഎ വർദ്ധന സർക്കാർ പ്രഖ്യാപിക്കുമെന്നാണ് സൂചന
ഡിഎ വർദ്ധനവ് സെപ്റ്റംബറിൽ ലഭ്യമാകുകയാണെങ്കിൽ, കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒക്ടോബറിലെ ശമ്പളത്തിൽ വർദ്ധനവ് ഉണ്ടാകും. ഇതോടൊപ്പം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള ഡിഎ കുടിശ്ശികയും ലഭിക്കും.
ഇതോടെ 2024 ജൂലൈയിലെ ക്ഷാമബത്ത വർദ്ധനയ്ക്കായി കാത്തിരിക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഈ മാസം തന്നെ ഗുഡ് ന്യൂസ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്
2024 ജനുവരി മുതൽ ജൂൺ വരെയുള്ള എഐസിപിഐ സൂചികയെ അടിസ്ഥാനമാക്കി, ജൂണിൽ 1.5 പോയിൻ്റിൻ്റെ വർദ്ധനവ് ഉണ്ടായതായിട്ടാണ് റിപ്പോർട്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ 2024 ജൂലൈയിലെ ഡിഎ വർദ്ധനവ് 3/4 ശതമാനമാണ് പ്രതീക്ഷിക്കുന്നത്
ക്ഷാമബത്ത 3% വർധിപ്പിച്ചാൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മൊത്തം ക്ഷാമബത്ത 53% ആയി ഉയരും. ഇത് 4% ഉയർന്നാൽ, DA, DR 54% ആയി ഉയരും. എന്തായാലും ഇത്തവണ മികച്ച നല്ലൊരു ശമ്പള വർധനയാണ് ജീവനക്കാർ പ്രതീക്ഷിക്കുന്നത്
സെപ്തംബർ 25ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ DA വർധനവ് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. ഇത് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവിൽ 25 ന് മന്ത്രിസഭായോഗം നടക്കുന്നതിനാൽ അന്നുതന്നെ ഡിഎ വർദ്ധനവ് സർക്കാർ പ്രഖ്യാപിക്കും
സാധാരണ ജനുവരിയിലെ DA വർദ്ധന മാർച്ചിലും ജൂലൈയിലെ ഡിഎ വർദ്ധനവ് ഒക്ടോബറിലുമാണ് പ്രഖ്യാപിക്കുന്നത്. അത് ഇത്തവണ സെപ്റ്റംബറിൽ നടത്തുമെന്ന് കേട്ടതോടെ ജീവനക്കാർ കൂടുതൽ സന്തോഷത്തിലാണ്
ഇത്തവണ അലവൻസ് 3% കൂട്ടിയാൽ ജീവനക്കാർക്ക് നല്ല ശമ്പള വർദ്ധനവ് ലഭിക്കും. അതായത് ഒരു കേന്ദ്ര സർക്കാർ ജീവനക്കാരൻ്റെ അടിസ്ഥാന ശമ്പളം 18,000 രൂപയാണെന്ന് ജൂലൈയിലെ റിവിഷനുശേഷം, 3% ഡിഎ വർദ്ധനവിൽ അദ്ദേഹത്തിൻ്റെ മാസ ശമ്പളത്തിൽ 540 രൂപ വർദ്ധിപ്പിക്കും. ഈ വർദ്ധനവ് ജീവനക്കാരന് പ്രതിവർഷം 6,480 രൂപയുടെ അധിക വരുമാനം നൽകും
ഇനി 56,900 രൂപ അടിസ്ഥാന ശമ്പളം വാങ്ങുന്ന ജീവനക്കാരുടെ ഡിഎ വർദ്ധന പ്രതിമാസ ശമ്പളം 1,707 രൂപയും വാർഷിക ശമ്പളം 20,484 രൂപയും വർദ്ധിക്കും.
ഡിഎ വർദ്ധനവ് സെപ്റ്റംബറിൽ ലഭ്യമാകുകയാണെങ്കിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2024 ഒക്ടോബറിലെ ശമ്പള/പെൻഷനിൽ ഈ വർദ്ധനവ് ഉണ്ടാകും. ഇതോടൊപ്പം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള ഡിഎ കുടിശ്ശികയും ഇവർക്ക് ലഭിക്കും
നേരത്തെ അതായത് ജനുവരിയിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 4 ശതമാനം വർധിപ്പിച്ചിരുന്നു. അതിനുശേഷം ജീവനക്കാരുടെ DA/DR 50% ആയി ഉയർന്നിരുന്നു
ഇതിനിടയിൽ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതിനെ സംബന്ധിച്ച് വാർത്തകൾ വരുന്നുണ്ടെങ്കിലും അത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇത് 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് സൂചന