7th Pay Commission: റെയിൽവെ ജീവനക്കാർക്ക് ദസറയ്ക്ക് മുൻപ് ബമ്പർ ലോട്ടറി; ലഭിക്കും 78 ദിവസത്തെ ബോണസ്!

Fri, 04 Oct 2024-11:01 am,

കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 11 ലക്ഷത്തിലധികം റെയിൽവേ ജീവനക്കാർ ബമ്പർ അടിച്ചിരിക്കുകയാണ്.  ഉത്സവ സീസൺ പ്രമാണിച്ച് റെയിൽവേ ജീവനക്കാർക്ക് 2209 കോടി ബോണസാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. 

ഇതിലൂടെ 11 ലക്ഷത്തിലധികം റെയിൽവേ ജീവനക്കാർക്ക് ഉപയോഗമുണ്ടാകും. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവർ എപ്പോൾ ബോണസ് പ്രഖ്യാപിക്കും എന്ന കാത്തിരിപ്പിലായിരുന്നു.   പ്രഖ്യാപനം വന്നതോടെ ആ കാത്തിരിപ്പിന് അവസാനമായിരിക്കുകയാണ്

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം റെയിൽവേ ജീവനക്കാരുടെ മികച്ച പ്രകടനത്തിന് 78 ദിവസത്തെ പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ് (Productivity Linked Bonus) നൽകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. 11,72,240 റെയിൽവേ ജീവനക്കാർക്കായി 2028.57 കോടി രൂപയാണ് ബോണസായി നൽകാൻ മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നത്.

റെയിൽവേയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി പ്രവർത്തിക്കുന്നതിന് റെയിൽവേ ജീവനക്കാരെ പ്രചോദിപ്പിക്കുന്നതിനുള്ള ഒരു പ്രോത്സാഹനമായാണ് ഈ ബോണസ് പ്രഖ്യാപനം.

പ്രഖ്യാപിചിരിക്കുന്ന ഈ ബോണസ് റെയിൽവേയിലെ വിവിധ വിഭാ​ഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ലഭിക്കും. ട്രാക്ക് മെയിന്റനേഴ്സ്, ലോക്കോ പൈലറ്റുമാർ, ​ഗാർഡുമാർ, സ്റ്റേഷൻ മാസ്റ്റർമാർ, സൂപ്പർവൈസർമാർ, സാങ്കേതിക പ്രവർത്തകർ, സാങ്കേതിക സഹായികൾ, പോയിന്റ്സ്മാൻ, മന്ത്രിതല ഉദ്യോ​ഗസ്ഥർ തുടങ്ങി നിരവധിപേർക്കാണ് ഈ ഉത്സവബത്ത ലഭിക്കുക.

യോഗ്യരായ റെയിൽവേ ജീവനക്കാർക്കുള്ള ബോണസ് ഓരോ വർഷവും ദുർഗാ പൂജ-ദസറ അവധിക്ക് മുൻപ് നകുന്നതാണ് പതിവ്. ഏകദേശം 12 ലക്ഷം നോൺ-ഗസറ്റഡ് റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ വേതനത്തിന് തുല്യമായ തുകയാണ് നൽകുന്നുവെന്നതാണ് ഈ വർഷത്തെ പ്രത്യേകത. 

ബോണസിന് അർഹതയുള്ള ഒരു റെയിൽവേ ജീവനക്കാരന് 78 ദിവസത്തേക്ക് നൽകാവുന്ന പരമാവധി തുക 17,951 രൂപയാണ്.

2023-2024 വർഷത്തിൽ റെയിൽവേയുടെ പ്രകടനം വളരെ മികച്ചതായിരുന്നു. 1588 ദശലക്ഷം ടൺ എന്ന റെക്കോർഡ് ചരക്കാണ് റെയിൽവേ ഇത്തവണ കയറ്റിയത്. ഇത് ഏകദേശം 6.7 ബില്യൺ യാത്രക്കാരെ വഹിക്കുകയുംചെയ്തു.

2020-21 മുതൽ 2025-26 വരെയുള്ള കാലയളവിൽ മേജർ പോർട്ട് അതോറിറ്റികളിലെയും ഡോക്ക് ലേബർ ബോർഡുകളിലെയും ഏകദേശം 20,704 ജീവനക്കാർക്ക് പ്രയോജനം ലഭിക്കുന്നതിന് ലക്ഷ്യമിട്ടുള്ളതാണ് മന്ത്രിസഭയുടെ അം​ഗീകാരം നൽകിയ പുതുക്കിയ ഉൽപ്പാദനക്ഷമത-ലിങ്ക്ഡ് റിവാർഡ് (PLR) പദ്ധതി. 

മൊത്തം 200 കോടി രൂപയുടെ സാമ്പത്തിക ചെലവുള്ള ഈ പദ്ധതി ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും തുറമുഖ- ഡോക്ക് തൊഴിലാളികളുടെ ശ്രമങ്ങളെ തിരിച്ചറിയാനും ലക്ഷ്യമിട്ടുള്ളതാണ്. പ്രധാന തുറമുഖ അധികാരികൾക്ക് ഉൽപ്പാദനക്ഷമതയുമായി ബന്ധപ്പെട്ട പുതുക്കിയ റിവാർഡ് സ്കീമിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link