7th Pay Commission: 1.2 കോടി ജീവനക്കാർക്ക് ലഭിക്കും സന്തോഷവാർത്ത! ഈ ദിനം അക്കൗണ്ടിൽ വരും DA, DR arrears
National Council of JCM, പേഴ്‌സണൽ ആന്റ് ട്രെയിനിംഗ് (DoPT), ധനകാര്യ മന്ത്രാലയം എന്നിവരുമായി ജൂൺ 26 ന് കൂടിക്കാഴ്ച നടത്തും. ഈ യോഗം കഴിഞ്ഞ മാസം മെയ് എട്ടിന് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും കൊറോണ പകർച്ചവ്യാധി കാരണം ഈ യോഗം മാറ്റിവച്ചു. അതിനുശേഷം അതിന്റെ പുതിയ തീയതിയെക്കുറിച്ച് ഊഹങ്ങൾ ഉണ്ടായിരുന്നു.
National Council of JCM ന്റെ ശിവ ഗോപാൽ മിശ്ര പറയുന്നതനുസരിച്ച് ഏഴാം ശമ്പള കമ്മീഷന്റെ ഡിഎ കുടിശ്ശിക കേന്ദ്ര ജീവനക്കാർക്കും, വിരമിച്ച കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഏഴാം ശമ്പള കമ്മീഷൻ ഡിആർ ആനുകൂല്യങ്ങളും നൽകുക എന്നതാണ് ഈ യോഗത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ്. ഈ യോഗത്തിൽ ഇന്ത്യൻ കാബിനറ്റ് സെക്രട്ടറി അധ്യക്ഷനാകുമെന്നും JCM അറിയിച്ചു.
DA, DR കുടിശ്ശിക സംബന്ധിച്ച് കാബിനറ്റ് സെക്രട്ടറിയുടെയും ധനമന്ത്രാലയത്തിന്റെയും മനോഭാവം വളരെ ക്രിയാത്മകമാണെന്ന് ശിവ ഗോപാൽ മിശ്ര പറഞ്ഞു. കാരണം ഇത് 1.2 കോടി കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരുമായി ബന്ധപ്പെട്ട വിഷയമാണ്. അതിനാൽ JCMന്റെ ദേശീയ കൗൺസിൽ ഈ മീറ്റിംഗിനെക്കുറിച്ച് വളരെ ശുഭാപ്തി വിശ്വാസമുള്ളവരാണ്. യോഗത്തിൽ നിന്നും നല്ലോരു വാർത്ത പുറത്തുവരുമെന്ന പ്രതീക്ഷയിലാണിവർ.
ജൂലൈ ഒന്നുമുതൽ ജീവനക്കാരുടെ DA, DR പുനരാരംഭിക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും കുടിശ്ശികയുള്ള 3 ഡിഎയെക്കുറിച്ച് ഒന്നും ഔദ്യോഗികമായി പറഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച് ജീവനക്കാരുടെ മനസ്സിൽ ആശങ്കയുണ്ട്. ജൂലൈ ഒന്നുമുതൽ DA വർധനയ്‌ക്കൊപ്പം കുടിശ്ശികയും സർക്കാർ നൽകുമെന്നാണ് ജീവനക്കാർ പ്രതീക്ഷിക്കുന്നു.
ജീവനക്കാരുടെ മൂന്ന് തവണകളായുള്ള അതായത് 1 ജനുവരി -2020, 1 ജൂലൈ -2020, 1 ജനുവരി -2021 എന്നീ ഡിയർനസ് അലവൻസ് സർക്കാർ മരവിപ്പിച്ചിരുന്നു. 2019 ജൂലൈ മുതൽ ജീവനക്കാർക്ക് 17% ഡിയർനസ് അലവൻസ് ലഭിച്ചിരുന്നു. കാരണം അതിനുശേഷം അടുത്ത വർധന 2020 ജനുവരി 1 ന് ഉണ്ടാകേണ്ടിയിരുന്നു അതിനെ സർക്കാർ മരവിപ്പിച്ചു. അതായത് ഒന്നരവർഷമായി ജീവനക്കാരുടെ ഡിയർനസ് അലവൻസിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. അതേസമയം ഓരോ 6 മാസത്തിലും ഇത് ഭേദഗതി ചെയ്തിരുന്നു.