7th Pay Commission: സെപറ്റംബറിൽ കേന്ദ്ര സർക്കാർ ജീവനക്കാർ ബമ്പർ നേട്ടങ്ങൾ: ഡിഎ വർധന, ഡിഎ അരിയർ!
7th Pay Commission: ജൂണിലെ AICPI സൂചികയുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ DA എത്രത്തോളം വർധിക്കും എന്ന കാര്യത്തിൽ ഒരു വ്യക്തത വന്നിരിക്കുകയാണ്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 2023 ഡിസംബർ മുതൽ 2024 ജൂൺ വരെ CPI-IW 2.6 പോയിൻ്റ് ഉയർന്നിട്ടുണ്ട്. അതിന്റെ ഫലമായി DA വർദ്ധനവ് 50.28% ൽ നിന്ന് 53.36% ആയി മാറുമെന്നാണ് പ്രതീക്ഷ.
2024 ജൂലായ് മാസത്തേക്കുള്ള ക്ഷാമബത്ത വർധിപ്പിച്ചുള്ള തീരുമാനം സെപ്തംബറിൽ വന്നാൽ ജീവനക്കാർക്ക് ജൂലൈ മുതലുള്ള ഡിഎ കുടിശ്ശിക ലഭിക്കും. ഇതിലൂടെ സെപ്റ്റംബറിലെ ശമ്പളത്തിൽ ബമ്പർ വർധനയുണ്ടാകുമെന്നാണ് സൂചന.
നിങ്ങൾ ഒരു കേന്ദ്ര സർക്കാർ ജീവനക്കാരനാണെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ വീട്ടിൽ ഒരു കേന്ദ്ര സർക്കാർ ജോലിക്കാർ ഉണ്ടെങ്കിൽ ഈ വാർത്ത നിങ്ങൾക്ക് ശരിക്കും സന്തോഷം നൽകും
അതായത് കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും നീണ്ട കാത്തിരിപ്പിന് സെപറ്റംബറോടെ വിരാമമായേക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ജൂലൈ മുതൽ DA എത്രത്തോളം വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എത്രത്തോളം വർധിപ്പിക്കണം എന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. DA വർദ്ധനവ്, DA കുടിശ്ശിക, എപ്പോൾ അറിയാം? അതിനെ കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ അറിയാം...
2024 ജനുവരി മുതൽ 2024 ജൂലൈ വരെയുള്ള എഐസിപിഐ സൂചിക നമ്പറുകളുടെ അടിസ്ഥാനത്തിൽ ജൂലൈയിൽ DA യും DR ഉം 3% വർദ്ധിക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെ ക്ഷാമബത്ത 53 ശതമാനമായി ഉയരും
ജൂണിലെ എഐസിപിഐ സൂചിക നമ്പറുകൾ അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഡിഎ വർധനയിൽ വ്യക്തത വന്നിരിക്കുന്നത്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഇത്തവണ DA 53 % ആയേക്കുമെന്ന് ജീവനക്കാർ പ്രതീക്ഷിക്കുന്നത്
കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർഷത്തിൽ രണ്ടുതവണയാണ് വർധിപ്പിക്കുന്നത്. ആദ്യപാദം മാർച്ചോടെ പ്രഖ്യാപിക്കും. രണ്ടാമത്തേത് സെപ്റ്റംബറിലും പ്രഖ്യാപിക്കും. മുൻ എഐസിപിഐ സൂചിക നമ്പറുകളുടെ അടിസ്ഥാനത്തിലാണ് DA എത്രത്തോളം വർദ്ധിപ്പിക്കാം എന്ന് കണക്കാക്കുന്നത്
ഈ വർഷം ആദ്യം കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 4% വർധിപ്പിച്ചിട്ടുണ്ട്. അതിലൂടെ അവരുടെ ഡിഎ 50% ആയി ഉയർന്നിരുന്നു. മാർച്ചിലായിരുന്നു പ്രഖ്യാപനം നടന്നത്. അടുത്ത ഡിഎ വർദ്ധനവിൻ്റെ പ്രഖ്യാപനം സെപ്റ്റംബറിൽ വരുമെന്നാണ് സൂചന. എന്നാൽ ഇത് സംബന്ധിച്ച് സർക്കാർ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല
DA 3% വർധിച്ചാൽ കേന്ദ്ര ജീവനക്കാർക്ക് ബമ്പർ നേട്ടമായിരിക്കും ലഭിക്കുക. അതായത് ഒരു കേന്ദ്ര സർക്കാർ ജീവനക്കാരൻ്റെ അടിസ്ഥാന ശമ്പളം 18,000 രൂപയാണെങ്കിൽ ജൂലൈയിലെ റിവിഷനുശേഷം, 3% ഡിഎ വർദ്ധനവിലൂടെ അദ്ദേഹത്തിൻ്റെ മൊത്തം ശമ്പളത്തിൽ 540 രൂപ വർദ്ധിപ്പിക്കും. ഈ വർദ്ധനവ് ജീവനക്കാരന് പ്രതിവർഷം 6,480 രൂപയുടെ അധിക വരുമാനം നൽകും എന്നതാണ് ശ്രദ്ധേയം. അതുപോലെ 56,900 രൂപ അടിസ്ഥാന ശമ്പളം വാങ്ങുന്ന ജീവനക്കാരുടെ ഡിഎ വർദ്ധന പ്രതിമാസ ശമ്പളം 1,707 രൂപയും വാർഷിക ശമ്പളം 20,484 രൂപയുമായി മാറും.
ഇനി ജൂലൈ മുതലുള്ള ക്ഷാമബത്ത വർധിപ്പിച്ചു കൊണ്ടുള്ള വിജ്ഞാപനം സെപ്തംബറിൽ പുറത്തിറങ്ങിയാൽ ജീവനക്കാർക്ക് ജൂലൈ മുതലുള്ള DA അരിയറും ലഭിക്കും. ഇതും കൂടിയാകുമ്പോൾ സെപ്റ്റംബറിലെ ജീവനക്കാർക്ക് നല്ലൊരു തുക ലഭിക്കും
അനുദിനം ഉയരുന്ന വിലയെ നേരിടാനും പണപ്പെരുപ്പത്തിൻ്റെ ആഘാതം നികത്താനും കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സർക്കാർ നൽകുന്ന ഈ DA വർഷത്തിൽ 2 തവണ പരിഷ്‌ക്കരിച്ചാണ് നൽകുന്നത്
എട്ടാം ശമ്പള കമ്മീഷനെ കുറിച്ചുള്ള ചർച്ചകളും ഉടൻ ആരംഭിക്കുമെന്നും ഇതിനിടയിൽ വാർത്തകൾ വരുന്നുണ്ട്. സാധാരണ ഓരോ പത്തു വർഷത്തിലുമാണ് പുതിയ ശമ്പള കമ്മീഷനുകൾ രൂപീകരിക്കുന്നത്. 2014 ൽ ചർച്ച ആരംഭിച്ച ഏഴാം ശമ്പള കമ്മീഷൻ 2016 ൽ നിലവിൽ വന്നു
ഇതനുസരിച്ച് 2026 നിലവിൽ വരേണ്ട എട്ടാം ശമ്പള കമ്മീഷനെ കുറിച്ചുള്ള ചർച്ചകൾ ഈ വർഷം ആരംഭിക്കണം. ഇത് പ്രാബല്യത്തിൽ വന്നാൽ കേന്ദ്രസർക്കാർ ജീവനക്കാർക്ക് അടിപൊളി ശമ്പള വർദ്ധനവ് ലഭിക്കുമെന്നാണ് പ്രതീക്ഷ.