7th Pay Commission: 14.82 ലക്ഷം സർക്കാർ ജീവനക്കാർക്ക് ദീപാവലി സമ്മാനത്തിനും ശമ്പളത്തിനും പുറമെ ബോണസും
ബോണസിനായി 6908 രൂപ അനുവദിച്ചു. ഇതിൽ 75 ശതമാനം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (GPF) അക്കൗണ്ടിലേക്കും 25 ശതമാനമായ 1727 പേമെന്റ് ആയിരിക്കും. ഇത് സംസ്ഥാന ഖജനാവിന് 1022.75 കോടിരൂപയുടെ ഭാരമാണ് നൽകുന്നത്.
കൊറോണ വൈറസ് (Corona virus) മഹാമാരി കാരണം ഇത്തവണ ദീപാവലിക്ക് ബോണസ് ലഭിക്കുമോയെന്ന കാര്യത്തിൽ ജീവനക്കാർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം തൊഴിലാളികളുടെ മുഖത്തെ തിളക്കം മടങ്ങിയെത്തി.
Non-gazetted സംസ്ഥാന ജീവനക്കാർ, സംസ്ഥാന വകുപ്പുകളിലെ വർക്ക് ചാർജ്ഡ് ജീവനക്കാർ, സംസ്ഥാന ധനസഹായമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജില്ലാ പഞ്ചായത്ത് ജീവനക്കാർ, ദിവസ വേതനക്കാർ എന്നിവർക്കാണ് ദീപാവലിയ്ക്ക് ബോണസ് ലഭിക്കുന്നത്.
കഴിഞ്ഞ വർഷത്തെപ്പോലെ ബോണസ് തുകയുടെ 75 ശതമാനം ജിപിഎഫ് അക്കൗണ്ടിലും 25 ശതമാനം പണമായും നൽകും. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിൽ അംഗങ്ങളല്ലാത്തവർക്ക് തുകയ്ക്ക് പകരമായി എൻഎസ്‌സി ലഭിക്കും അല്ലെങ്കിൽ തുക PPF അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.
2020 മാർച്ച് 31 ന് ശേഷം വിരമിച്ച അല്ലെങ്കിൽ 2021 ഏപ്രിൽ 30 നകം വിരമിക്കാൻ പോകുന്ന ജീവനക്കാർക്ക് ക്യാഷ് ബോണസ് നൽകും.