8th Pay Commission : ഇനി എട്ടാം ശമ്പളക്കമ്മീഷനോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്
രാജ്യത്ത് കേന്ദ്ര സർക്കാർ ജീവനക്കാരുടെ വേതനം നിർണയിക്കുന്ന ശമ്പള കമ്മീഷൻ ചട്ടങ്ങൾ പരിഷ്കരിക്കുന്നത് ഓരോ 10 വർഷം കൂടുമ്പോഴാണ്.
5, 6, 7 ശമ്പള കമ്മീഷനുകൾ നടപ്പിലാക്കിയത് ഈ രീതിയിലായിരുന്നു.
ഈ കഴിഞ്ഞ ബജറ്റിൽ അങ്ങനെ ഒരു പ്രഖ്യാപനം ഉണ്ടായില്ലായിരുന്നു. എന്നാലും ചില റിപ്പോർട്ടുകൾ പ്രകാരം എട്ടാം ശമ്പളക്കമ്മീഷൻ ഉടൻ നടപ്പിലാക്കിയേക്കുമെന്നാണ്.
റിപ്പോർട്ടുകൾ പ്രകാരം 2024ന്റെ അവസാനത്തോടെ പുതിയ ശമ്പളക്കമ്മീഷൻ പ്രകാരം ജീവനക്കാർക്ക് സർക്കാർ വേതനം നൽകി തുടങ്ങിയേക്കും.
അതേസമയം ഏഴാം ശമ്പളക്കമ്മീഷൻ പ്രകാരമുള്ള ക്ഷാമബത്ത വർധനവ് ഉടൻ ഉണ്ടായേക്കും. ഈ മാസത്തെ ശമ്പളത്തിൽ നാല് ശതമാനം ഡിഎ വർധിക്കുമെന്നാണ് സീ ന്യൂസ് ഹിന്ദി റിപ്പോർട്ട് ചെയ്യുന്നത്.