8th Pay Commission: 44% ശമ്പള വര്‍ധനവ്, പെന്‍ഷന്‍ തുക കുതിച്ചുയരും! എട്ടാം ശമ്പള കമ്മീഷന്‍ എപ്പോള്‍ നടപ്പാക്കും? പുത്തന്‍ അപ്‌ഡേറ്റ് ഇതാ
ഫിറ്റ്‌മെൻ്റ് ഫാക്ടർ വർധിച്ചാൽ ജീവനക്കാരുടെ ശമ്പളത്തിൽ നേരിട്ട് വർദ്ധനവ് ഉണ്ടാകും. ഇതോടെ 18,000 രൂപ അടിസ്ഥാന ശമ്പളമുള്ളവർക്ക് അത് 26,000 രൂപയായി ഉയരും. ഫിറ്റ്‌മെൻ്റ് ഫാക്ടർ ഉള്ളവർക്ക് ഏകദേശം 44% ശമ്പള വർദ്ധനവ് ലഭിക്കും.
ഏഴാം ശമ്പള കമ്മീഷനിൽ മിനിമം പെൻഷൻ 3,500 രൂപയിൽ നിന്ന് 9,000 രൂപയായി ഉയർത്തിയിരുന്നു. എട്ടാം ശമ്പള കമ്മീഷൻ നിലവിൽ വന്നാൽ പെൻഷൻ 9,000 രൂപയിൽ നിന്ന് 14,000 രൂപയായി ഉയരും.
സാധാരണയായി 10 വർഷത്തിൽ ഒരിക്കലാണ് പുതിയ ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നത്. 2016ലാണ് ഏഴാം ശമ്പള കമ്മീഷൻ നിലവിൽ വന്നത്. ഇതനുസരിച്ച് അടുത്ത ശമ്പള കമ്മീഷനായ എട്ടാം ശമ്പള കമ്മീഷൻ 2026ൽ നിലവിൽ വരും.
ശമ്പള കമ്മീഷനുകൾ നടപ്പിലാക്കാൻ 1.5 മുതൽ 2 വർഷം വരെ എടുക്കും. എട്ടാം ശമ്പള കമ്മീഷൻ വിജ്ഞാപനം ഇപ്പോൾ വന്നാൽ അത് 2026ൽ പ്രാബല്യത്തിൽ വരും.
2026ൽ മാത്രമേ എട്ടാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരൂ എന്നും അതിന് ഇനിയും സമയമുണ്ടെന്നും ധനകാര്യ സെക്രട്ടറി ടി വി സോമനാഥൻ വ്യക്തമാക്കി. എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കാൻ സർക്കാർ തയ്യാറാണെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, എട്ടാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട് സർക്കാർ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. രാജ്യത്ത് ഇപ്പോഴും കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകുന്നത് ഏഴാം ശമ്പള കമ്മീഷൻ ശുപാർശകളുടെ അടിസ്ഥാനത്തിലാണ്.
എട്ടാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഉടൻ വിജ്ഞാപനം പുറത്തിറക്കണമെന്നാണ് കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരും ആവശ്യപ്പെടുന്നത്.