8th Pay Commission: മുൻ ശമ്പള കമ്മീഷനിൽ നിന്നും മാറ്റം; കേന്ദ്ര സർക്കാർ ജീവനക്കാരെ കാത്തിരിക്കുന്നത് മെഗാ ബമ്പർ നേട്ടങ്ങൾ!

Thu, 19 Sep 2024-12:55 pm,

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ചാൽ ജീവനക്കാരുടെ ശമ്പള വർദ്ധനവ് 20% മുതൽ 35% വരെയാകാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ലെവൽ 1 ജീവനക്കാരുടെ ശമ്പളം ഏകദേശം 34,560 രൂപയായും ലെവൽ 18 ജീവനക്കാരുടെ ശമ്പളം 4.8 ലക്ഷം രൂപയായും ഉയർത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

കേന്ദസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും മറ്റൊരു സന്തോഷവാർത്ത കൂടിയുണ്ട്. എട്ടാം ശമ്പള കമ്മീഷൻ നിലവിൽ വരുന്നതോടെ പെൻഷൻ ആനുകൂല്യങ്ങൾ കൂടുതൽ നല്ല രീതിയിൽ ക്രമീകരിക്കുമെന്നാണ് റിപ്പോർട്ട്

സാധാരണ പത്തു വർഷത്തിൽ ഒരിക്കലാണ് ശമ്പള കമ്മീഷൻ രൂപപ്പെടുത്തുള്ളത്. 2016 ൽ രൂപീകരിച്ചതാണ് ഈ ഏഴാം ശമ്പള കമ്മീഷൻ.  അതുകൊണ്ടുതന്നെ അടുത്ത കമ്മീഷന്റെ രൂപീകരണത്തിന്റെ സമയമായിരിക്കുകയാണ്

2026 ൽ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കണമെങ്കിൽ 2024 ൽ അതിന്റെ മേൽ ചർച്ചകൾ തുടങ്ങണം എന്നാൽ ഇതുവരെ അതിനെ കുറിച്ചുള്ള ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല.

എട്ടാം ശമ്പള കമ്മീഷന്റെ പ്രഖ്യാപനത്തിനായി കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും ഏറെ നാളായി കാത്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ അതിനെ കുറിച്ചുള്ള വാർത്തകൾ കേൾക്കാൻ അവർ കാതോർത്തിരിക്കുകയാണ്

പണപ്പെരുപ്പത്തെ നിയന്ത്രിക്കാനായി രൂപീകരിച്ച വിവിധ കേന്ദ്ര ശമ്പള കമ്മീഷനുകളുടെ ശുപാർശകൾ വഴി ഇന്ത്യയിലെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം കാലക്രമേണ കാര്യമായ രീതിയിൽ പരിഷ്‌ക്കരിച്ചിട്ടുണ്ട്. 1946-ൽ കേന്ദ്ര സർക്കാർ ആദ്യ ശമ്പള കമ്മീഷൻ രൂപീകരിച്ചതു മുതൽ എല്ലാ പത്തുവർഷവും ഇത് കൃത്യമായി നടത്തിവരുന്നുമുണ്ട്. 

പണപ്പെരുപ്പവും സാമ്പത്തിക ഘടനയിലെ മാറ്റവും  കാരണം, 5, 6, 7 ശമ്പള കമ്മീഷനുകൾ ഇന്ത്യയിലെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള ഘടനയിൽ കാര്യമായ പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. അതിലൂടെ ദശലക്ഷ കണക്കിന് ജീവനക്കാർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാക്കി. ഇപ്പോഴിതാ എട്ടാം ശമ്പള കമ്മീഷനെ കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കെ മുൻ ശമ്പള കമ്മീഷനുകൾ അവതരിപ്പിച്ച പ്രധാന മാറ്റങ്ങലും അതിലൂടെ ഉണ്ടായ പ്രതീക്ഷകളും നോക്കാം...

5th Pay Commission: അഞ്ചാം ശമ്പള കമ്മീഷൻ: സ്ഥാപിത വർഷം: ഏപ്രിൽ 1994, നടപ്പിലാക്കിയ വർഷം: ജനുവരി 1996, കുറഞ്ഞ അടിസ്ഥാന ശമ്പളം: 2,750 രൂപ. ഗ്രാറ്റുവിറ്റി പരിധി 2.5 ലക്ഷം രൂപയിൽ നിന്ന് 3.5 ലക്ഷം രൂപയായി ഉയർത്തി

6th Pay Commission: ആറാം ശമ്പള കമ്മീഷൻ: സ്ഥാപിതമായ വർഷം: ജൂലൈ 2006, നടപ്പിലാക്കിയ വർഷം: ഓഗസ്റ്റ് 2008, കുറഞ്ഞ അടിസ്ഥാന ശമ്പളം: 7,000 രൂപ, ഫിറ്റ്‌മെൻ്റ് ഘടകം: തുടക്കത്തിൽ 1.74-ന് ശുപാർശ ചെയ്തു, പിന്നീട് സർക്കാർ 1.86 ആയി ഉയർത്തി. ഡിഎ 16 % നിന്നും 22 ശതമാനമായി ഉയർത്തി

7th Pay Commission: ഏഴാം ശമ്പള കമ്മീഷൻ: സ്ഥാപിത വർഷം: ഫെബ്രുവരി 28, 2014, നടപ്പിലാക്കിയ വർഷം: ജനുവരി 1, 2016, കുറഞ്ഞ അടിസ്ഥാന ശമ്പളം: 18,000 രൂപ, ഫിറ്റ്മെൻ്റ് ഘടകം: 2.57. കുറഞ്ഞ അടിസ്ഥാന ശമ്പളം 7,000 രൂപയിൽ നിന്ന് 18,000 രൂപയായി ഉയർത്തി

മുകളിൽ പറഞ്ഞ കണക്കുകളുടെ അടിസ്ഥാനത്തിൽ എട്ടാം ശമ്പള കമ്മീഷൻ 2026 ൽ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയാണെങ്കിൽ അതിനെക്കുറിച്ചുള്ള ചർച്ചകൾ ഈ വർഷം തുടങ്ങണം. എന്നാൽ ഇത് സംബന്ധിച്ച് സർക്കാരിൻ്റെ ഭാഗത്തു നിന്നും ഒരു ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടായിട്ടില്ല. പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

 

ശമ്പള വർദ്ധനവ്: എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ചാൽ, ജീവനക്കാരുടെ ശമ്പള വർദ്ധനവ് 20% മുതൽ 35% വരെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ലെവൽ 1 ജീവനക്കാരുടെ ശമ്പളം ഏകദേശം 34,560 രൂപയായും ലെവൽ 18 ജീവനക്കാരുടെ ശമ്പളം 4.8 ലക്ഷം രൂപയായും വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ട്

ഇതിനു പുറമെ ജീവനക്കാർക്കും പെൻഷൻകാർക്കും മറ്റൊരു സന്തോഷവാർത്ത കൂടിയുണ്ട്. എട്ടാം ശമ്പള കമ്മീഷൻ നിലവിൽ വരുന്നതോടെ പെൻഷൻ ആനുകൂല്യങ്ങൾ കൂടുതൽ ലാഭകരമാകും അലവൻസുകളും ക്രമീകരിക്കുമെന്നും പറയുന്നുണ്ട്. കൂടാതെ എട്ടാമത്തെ പേ ബാൻഡിനുള്ള പേ മാട്രിക്സ് രൂപകൽപ്പന ചെയ്യുന്നതിന് 1.92 ൻ്റെ ഫിറ്റ്മെറ്റ് ഫാക്ടർ ഉപയോഗിക്കുമെന്നാണ് റിപ്പോർട്ട്

എട്ടാം ശമ്പള കമ്മീഷനിൽ ഫിറ്റ്‌മെൻ്റ് ഫാക്ടർ വർധിച്ചാൽ ജീവനക്കാരുടെ ശമ്പളത്തിൽ നേരിട്ട് വർദ്ധനവ് ഉണ്ടാകും. ഇതോടെ 18,000 രൂപ അടിസ്ഥാന ശമ്പളമുള്ളവർക്ക് 26,000 രൂപയായി ഉയരും. ഏകദേശം 44% ശമ്പള വർദ്ധനവ് ലഭിക്കും.  

 

അതുപോലെ ഏഴാം ശമ്പള കമ്മീഷനിൽ മിനിമം പെൻഷൻ 3,500 രൂപയിൽ നിന്ന് 9,000 രൂപയായി ഉയർത്തിയിരുന്നു. എട്ടാം ശമ്പള കമ്മീഷൻ നിലവിൽ വന്നാൽ പെൻഷൻ 9,000 രൂപയിൽ നിന്ന് 14,000 രൂപയായി ഉയരും

സാധാരണയായി10 വർഷത്തിലൊരിക്കലാണ് പുതിയ ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നത്. 2016 ലാണ് ഏഴാം ശമ്പള കമ്മീഷൻ നിലവിൽ വന്നത്. ഇതനുസരിച്ച് അടുത്ത ശമ്പള കമ്മീഷനായ എട്ടാം ശമ്പള കമ്മീഷൻ 2026 ൽ നിലവിൽ വരണം.  ത്തിന്റെ കാത്തിരിപ്പിലാണ് ജീവനക്കാർ.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link