8th Pay Commission: കേന്ദ്ര ജീവനക്കാർക്കായി എട്ടാം ശമ്പള കമ്മീഷൻ എപ്പോൾ നടപ്പാക്കും? ശമ്പളം എത്ര കൂടും? അറിയാം...

Sun, 25 Aug 2024-11:08 am,

സാധാരണ ശമ്പള കമ്മീഷനുകൾ 10 വർഷത്തിലൊരിക്കലാണ് രൂപീകരിക്കുന്നത്.  2016 ൽ പ്രാബല്യത്തിൽ വന്ന ഏഴാം ശമ്പള കമ്മീഷന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചത് 2014 ൽ ആണ്. ആ കണക്ക് അനുസരിച്ചു അടുത്ത ശമ്പള കമ്മീഷന്റെ വിജ്ഞാപനം പുറത്തിറക്കാനുള്ള സമയമായിട്ടുണ്ട്.

2016 ൽ ഏഴാം ശമ്പള കമ്മീഷൻ നടപ്പിലാക്കിയപ്പോൾ ശുപാർശയുടെ അടിസ്ഥാനത്തിൽ ഫിറ്റ്‌മെൻ്റ് ഘടകം 2.57 ആയി നിലനിർത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നിലവിൽ 18000 രൂപയാണ് കുറഞ്ഞ അടിസ്ഥാന ശമ്പളം

ഇപ്പോൾ 10 വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ ഫിറ്റ്‌മെൻ്റ് ഫാക്ടറുമായി ബന്ധപ്പെട്ട നിയമങ്ങൾ വീണ്ടും പുതുക്കുമെന്നാണ് പ്രതീക്ഷ.  അങ്ങനെയായാൽ ശമ്പളത്തിൽ എന്ത് ഫലമാകും ഉണ്ടാകുക അറിയാം... 

 

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും മെച്ചപ്പെട്ട ശമ്പളവും പെൻഷനും നൽകണമെന്നും അതിനായി എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കണമെന്ന് കഴിഞ്ഞ ഒരു വർഷമായി പല എംപ്ലോയീസ് യൂണിയനുകളും സർക്കാരിനോട് ആവശ്യം ഉന്നയിച്ചിട്ടുണ്ട്.  എന്നാൽ ഇതു സംബന്ധിച്ച് ഇതുവരെ ഒരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല.  ചില മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരി ഒന്നിന് തയ്യാറാകുമെന്നാണ് കേന്ദ്ര ജീവനക്കാർ പ്രതീക്ഷിക്കുന്നത്.

 

ഓരോ 10 വർഷത്തിലുമാണ് കേന്ദ്ര സർക്കാർ പുതിയ ശമ്പള കമ്മീഷൻ രൂപീകരിക്കുന്നത്. കമ്മിഷൻ്റെ ഉപദേശത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രമാണ് സർക്കാർ ജീവനക്കാരുടെ ശമ്പള ഘടനയിൽ മാറ്റം വരുത്തുന്നതും.

നിലവിലുള്ള ഏഴാം ശമ്പള കമ്മീഷൻ 2016 ജനുവരി ഒന്നിനാണ് പ്രാബല്യത്തിൽ കൊണ്ടുവന്നത്. അതിന്റെ അടിസ്ഥാനത്തിൽ അടുത്ത ശമ്പള കമ്മീഷൻ 2026 ജനുവരി 1 മുതൽ നടപ്പിലാക്കുമെന്നാണ്  പ്രതീക്ഷ.  ഇനി സർക്കാർ 2026 ജനുവരി മുതൽ ഇത് നടപ്പാക്കുകയാണെങ്കിൽ ഇതിനായി കമ്മീഷൻ രൂപീകരിക്കേണ്ടി വരും.

 

ഏഴാം ശമ്പള കമ്മീഷനിൽ എന്ത് മാറ്റം വന്നു? 

സർക്കാർ എംപ്ലോയീസ് യൂണിയൻ ശമ്പളം വർധിപ്പിക്കാനായി ഫിറ്റ്‌മെൻ്റ് ഫാക്‌ടർ 3.68 ആയി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സർക്കാർ ഇത്  2.57 ആയിട്ടാണ് ഉയർത്തിയത്. ഫിറ്റ്‌മെൻ്റ് ഫാക്ടർ എന്നത് ശമ്പളവും പെൻഷനും കണക്കാക്കുന്ന ഒരു കണക്കുകൂട്ടൽ രീതിയാണ്. ഈ തീരുമാനത്തിന് ശേഷം ആറാം ശമ്പള കമ്മീഷൻ്റെ ഏറ്റവും കുറഞ്ഞ ശമ്പളമായ 7000 രൂപയിൽ നിന്നും അത് 18000 രൂപയായി ഉയർത്തിയിരുന്നു. അതുപോലെ ഏറ്റവും കുറഞ്ഞ പെൻഷൻ തുകയായ 3500 രൂപയിൽ നിന്ന് 9000 രൂപയായി ഉയർത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഏറ്റവും ഉയർന്ന ശമ്പളം 2,50,000 രൂപയും ഉയർന്ന പെൻഷൻ 1,25,000 രൂപയുമായി.

എട്ടാം ശമ്പള കമ്മീഷനിൽ എന്താണ് പ്രതീക്ഷിക്കുന്നത്?

ഫിനാൻഷ്യൽ എക്സ്പ്രസിൽ പ്രസിദ്ധീകരിച്ച വാർത്ത പ്രകാരം എട്ടാം ശമ്പള കമ്മീഷനിലെ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കുന്നതിന് ഫിറ്റ്മെൻ്റ് ഘടകം 1.92 ആയി നിലനിർത്തിയേക്കാം എന്നാണ്.  ഇത് ഇങ്ങനെ സംഭവിച്ചാൽ മിനിമം വേതനം 34,560 രൂപയായി മാറും. അതുപോലെ വിരമിച്ചവർക്കും മുമ്പത്തേക്കാൾ കൂടുതൽ പെൻഷൻ ലഭിക്കും. അതായത് അവർക്ക് 17,280 രൂപ വരെയാകാം.

സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും കണക്കാക്കാൻ ഉപയോഗിക്കുന്ന ഗുണിതമാണ് ഈ ഫിറ്റ്മെൻ്റ് ഘടകം.  ഓരോ വരിയിലെയും മാട്രിക്സിൻ്റെ അടിസ്ഥാനങ്ങൾ കൊണ്ട് ഗുണിച്ച ഒരു സംഖ്യയാണിത്. അടിസ്ഥാന ശമ്പളം കണക്കാക്കുന്നത് ഗ്രേഡ് പേയും പേ സ്കെയിലും ചേർത്താണ്. പുതിയ ശമ്പള കമ്മീഷൻ രൂപീകരിക്കുമ്പോൾ ഇതും മാറും. ഈ മാറ്റം മൂലം ജീവനക്കാരുടെ അടിസ്ഥാന ശമ്പളം വർദ്ധിക്കുകയും ഒപ്പം അവരുടെ മറ്റ് അലവൻസുകളിലും വര്‍ധനവുണ്ടാകുകയും ചെയ്യും

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link