Aavesham Box Office: ബോക്സോഫീസിൽ ആവേശമുണ്ടോ? ഇതുവരെ നേടിയത്?
വളരെ മികച്ച അഭിപ്രായങ്ങളും കളക്ഷനുമായി തീയ്യേറ്ററുകളിൽ മുന്നേറുകയാണ് ഫഹദ് ഫാസിൽ നായകനാകുന്ന ആവേശം. ചിത്രം എത്ര രൂപ ഇതുവരെ കളക്ഷനായി നേടിയെന്ന് നോക്കാം
ബോക്സോഫീസ് ട്രാക്കറായ സാക്നിക്ക് ഡോട്ട് കോം പങ്ക് വെച്ച കണക്ക് പ്രകാരം 1.99 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയത്
ഏകദേശം ഉച്ച വരെയുള്ള കണക്കാണ് ഇത് പരമാവധി 2 കോടി വരെ എത്തിയേക്കും എന്നാണ് പ്രതീക്ഷ
അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്
ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്