Mohanlal: പത്താം ക്ലാസിൽ മോഹൻലാലിന് എത്ര മാർക്കുണ്ട്? വെളിപ്പടുത്തി താരം

Thu, 26 Dec 2024-2:21 pm,

തന്റെ പത്താം ക്ലാസിലെ മാർക്ക് വെളിപ്പെടുത്തി നടൻ മോഹൻലാൽ. മോഹൻലാൽ സംവിധാനം ചെയ്ത ത്രീഡി ചിത്രം 'ബറോസ്' ന്റെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ ചിത്രരചനാ മത്സരത്തിന്റെ സമാപന ചടങ്ങിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. 

സ്കൂളിൽ ഉണ്ടായിരുന്ന ടീച്ചർമാർക്ക് ഇഷ്ടമുള്ള കുട്ടിയായിരുന്നു താനെന്നും ആർക്കും ഉപദ്രവമൊന്നും ഉണ്ടാക്കാത്ത കുട്ടികളെ പൊതുവെ അവർ ഇഷ്ടപെടുമല്ലോയെന്നും നടൻ പറഞ്ഞു. 

'ഏറ്റവും ഇഷ്ടപ്പെട്ട അദ്ധ്യാപകൻ ആരാണ്? പത്താം ക്ലാസിൽ ലാലേട്ടന് എത്ര മാർക്ക് ഉണ്ടായിരുന്നുവെന്ന് ഒരു വിദ്യാര്‍ത്ഥി ചടങ്ങിൽ ചോദിച്ചു. 

'പത്താം ക്ലാസിലെ കറക്റ്റ് മാർക്ക് കൃത്യമായി എനിക്ക് ഓർമയില്ല. പത്തിൽ ജയിച്ചു. അന്ന് ജയിക്കാൻ 310 മാർക്കായിരുന്നു ആവശ്യം. എനിക്ക് ഒരു 360 മാർക്ക് ഉണ്ടായിരുന്നു'.

'ഇന്നത്തെ പോലെ പ്ലസ്ടു ഒന്നുമല്ലല്ലോ. പത്താം ക്ലാസ് കഴിഞ്ഞാൽ നേരെ പ്രീ ഡിഗ്രി പഠിക്കാൻ കോളേജിലേക്കാണ് പോകുന്നത്.  പാസാകാതെ കോളേജിൽ ചേരാൻ പറ്റുമായിരുന്നില്ല', താരം പറഞ്ഞു.

'എന്നെ പഠിപ്പിച്ച എല്ലാ അദ്ധ്യാപകരെയും എനിക്ക് ഇഷ്ടമാണ്. ചിലരെ ഇടയ്ക്ക് കാണാറുണ്ട്. ചിലരൊക്കെ ലോകം വിട്ടുപോയി. എല്ലാവർക്കും പ്രിയപ്പെട്ട കുട്ടിയായിരുന്നു ഞാൻ.  അത്യാവശ്യം കുറുമ്പൊക്കെ ഉണ്ടെങ്കിലും ആർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാത്ത ആളായിരുന്നു ഞാൻ', മോഹൻലാൽ പറഞ്ഞു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link