Rushda Rahman: താരനിറവിൽ നടൻ റഹ്മാന്റെ മകളുടെ വിവാഹം, ചിത്രങ്ങൾ വൈറലാകുന്നു

Fri, 10 Dec 2021-2:36 pm,

രണ്ട് പെൺകുട്ടികളാണ് റഹ്മാനുള്ളത്. മെഹ്റുന്നിസയാണ് റഹ്മാന്റെ ഭാര്യ. സംഗീതജ്ഞനായ ആർ.റഹ്‌മാന്റെ ഭാര്യയുടെ അനിയത്തിയാണ് മെഹ്റുന്നിസ

 

റഹ്മാനൊപ്പമുള്ള മക്കളുടെ ഫോട്ടോസ് പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും റഹ്മാൻ ഇപ്പോഴും അഭിനയിക്കുന്നുണ്ട്. ഇത് കൂടാതെ ഇപ്പോൾ ആദ്യമായി ബോളിവുഡിലും അഭിനയിക്കാൻ പോവുകയാണ് റഹ്മാൻ.

 

1993-ലാണ് റഹ്മാന്റേയും മെഹ്റുന്നിസയുടെ വിവാഹം നടന്നത്. അലീഷ എന്നൊരു മകൾ കൂടി റഹ്മാനുണ്ട്.

റഹ്മാന്റെ സിനിമ സുഹൃത്തുക്കളായ നിരവധി പേരാണ് വിവാഹത്തിന് പങ്കെടുത്തത്. തെന്നിന്ത്യയിലെ പഴയ സൂപ്പർഹിറ്റ് നായികമാരും ചില നായകന്മാരും ചടങ്ങിൽ അതിഥികളായി എത്തി. 

ശോഭന, മേനക, നാദിയ മൊയ്‌ദു, അംബിക, ലിസ്സി, സുഹാസിനി, രേവതി, പാർവതി ജയറാം, പൂർണിമ ഭാഗ്യരാജ്, നടൻ ഭാഗ്യരാജ് തുടങ്ങിയ താരങ്ങൾ എ.ആർ റഹ്മാൻ ഒപ്പം നിൽക്കുന്ന ചിത്രം ലിസ്സി തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

അൽതാഫ് നവാബാണ് വരൻ. എ.ആർ റഹ്മാനും കുടുംബവും വിവാഹ ചടങ്ങിൽ പങ്കെടുത്തു. തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും വധൂവരന്മാർക്ക് ആശംസകൾ നേരാൻ എത്തിയിരുന്നു. എം.കെ സ്റ്റാലിൻ വിവാഹത്തിന് എത്തിയതിന്റെ വീഡിയോ ഡി.എം.കെ അണികൾ സോഷ്യൽ മീഡിയയിലൂടെ വൈറലാക്കുകയും ചെയ്തു.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link