Aditi Rao and Siddharths Wedding: നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി
തെലങ്കാന വാനപര്‍ത്തിയിലെ ശ്രീരംഗപുരം ക്ഷേത്രത്തിൽ വച്ച് ഇന്ന് രാവിലെയാണ് ഇരുവരും വിവാഹിതരായത്. രണ്ടുവർഷത്തോളം ആയി രഹസ്യമായി പ്രണയത്തിലായിരുന്നു ഇരുവരും. പല വേദികളിലും ഒന്നിച്ച് എത്തിയിരുന്നെങ്കിലും ഔദ്യോഗികമായി തങ്ങളുടെ പ്രണയം ഇവർ വെളിപ്പെടുത്തിയിരുന്നില്ല.
അതേസമയം വിവാഹം സംബന്ധിച്ച ഫോട്ടോകൾ ഒന്നും തന്നെ ഇതുവരെ പുറത്ത് എത്തിയിട്ടില്ല. സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചു എത്തുന്നത്.
അദിതി റാവുവിന്റെ രണ്ടാം വിവാഹമാണിത് സത്യദീപ് മിശ്രയെയാണ് അദിതി റാവു ആദ്യം വിവാഹം കഴിച്ചിരുന്നത് കഴിഞ്ഞവർഷം. അതിഥിയുടെ പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിലൂടെ സിദ്ധാർത്ഥ ആശംസ അറിയിച്ചുകൊണ്ട് പോസ്റ്റ് പങ്കുവെച്ചിരുന്നു..
2021 റിലീസ് ചെയ്ത തമിഴ് തെലുങ്ക് ദ്വിഭാഷ ചിത്രമായ മഹാസമുദ്രത്തിലൂടെയാണ് ആദ്യമായി ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. പിന്നീട് നിരവധി സിനിമ പരിപാടികളിലും ചടങ്ങുകളിലും എല്ലാം രണ്ടുപേരും ഒരുമിച്ച് എത്തി.
ഇതിലൂടെ എല്ലാം ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്ന് തരത്തിൽ വാർത്തകൾ അഭിമുഖങ്ങളും എത്തിയിരുന്നു. അതേസമയം ചിത്തയാണ് സിദ്ധാർത്ഥ് അവസ്ഥാനമായി അഭിനയിച്ച ചിത്രം. ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.