Siddharth - Aditi Wedding: മിസ്റ്റർ ആൻഡ് മിസിസ് അദു- സിദ്ധു; വിവാഹ ചിത്രങ്ങളുമായി അദിതിയും സിദ്ധാർത്ഥും
‘നീയാണ് എന്റെ സൂര്യൻ, എന്റെ ചന്ദ്രൻ, എന്റെ എല്ലാ നക്ഷത്രങ്ങളും. മിസിസ് ആൻഡ് മിസ്റ്റർ അദു-സിദ്ധു',അദിഥി റാവു കുറിച്ചത്.
പോസ്റ്റിന് പിന്നാലെ നിരവധി പേർ ഇരുവർക്കും ആശംസകളുമായി നേർന്ന് രംഗത്തെത്തി.
വനപർത്തിയിലെ 400 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു.
ഗോൾഡൻ കളർ സാരിയായിരുന്നു അദിതിയുടെ വേഷം. വെള്ള നിറത്തിലുള്ള കുർത്തിയും എതിന് ചേർന്ന ദോത്തിയുമാണ് സിദ്ധാർത്ഥ് ധരിച്ചിരുന്നത്.
2024 മാർച്ചിലാണ് ഇവരുടെ വിവാഹ നിശ്ചയം നടന്നത്.
അദിതിയും സിദ്ധാർത്ഥും വിവാഹിതരാകാൻ പോകുന്നുവെന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു.
ഇരുവരും പൊതുപരിപാടികളിലും മറ്റും ഒന്നിച്ചായിരുന്നു പങ്കെടുത്തിരുന്നത്. ഇതോടെയാണ് വാർത്തകൾ പുറത്തുവരാൻ തുടങ്ങിയത്.
ഒടുവിൽ ഈ വർഷം തുടക്കത്തിൽ പ്രണയത്തിലാണെന്ന വിവരം താരങ്ങൾ തന്നെ അറിയിക്കുകയായിരുന്നു.
2021ൽ ഇരുവരും ഒന്നിച്ച് മഹാസമുദ്രം എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചിരുന്നു.
അന്ന് മുതൽ ഇവർ പ്രണയത്തിലാണെന്ന വാർത്തകളും പുറത്തുവന്നു.
സിദ്ധാർത്ഥും അതിഥിയും ലിവിംഗ് റിലേഷനിൽ ആണെന്നും റിപ്പോർട്ടുണ്ടായിരുന്നു.
എന്നാൽ ആ സമത്ത് ഇരുവരും തങ്ങളുടെ പ്രണയം തുറന്നു പറഞ്ഞിരുന്നില്ല.