Vijay: ദളപതി വിജയ് തിരുവനന്തപുരത്ത്; വൻ വരവേൽപ്പുമായി ആരാധകർ
തലസ്ഥാനഗരിയെ ഇളക്കിമറിച്ചാണ് ദളപതി വിജയ് എത്തിയത്. ഉച്ചയ്ക്ക് മുൻപ് തന്നെ വിമാനത്താവളത്തിൻറെ ആഭ്യന്തര ടെർമിനൽ ദളപതിയെ കാത്ത് ആരാധകരാൽ നിറഞ്ഞിരുന്നു.
വൻ പോലീസ് സംഘമാണ് ആരാധകരെ നിയന്ത്രിക്കാനെത്തിയത്. ഏറെ പാടുപെട്ടാണ് പോലീസ് സംഘം ആരാധകരെ നിയന്ത്രിച്ചത്. എയർപോർട്ട് റോഡിൽ വലിയ ഗതാഗതക്കുരുക്കും ഉണ്ടായി.
മാർച്ച് 23 വരെ വിജയ് തിരുവനന്തപുരത്ത് ഉണ്ടാകും. കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ ആയിരിക്കും ഷൂട്ടിങ്.
വിജയ് എത്തുന്നതിനോടനുബന്ധിച്ച് ഫാൻസ് അസോസിയേഷൻ നഗരത്തിൽ പലയിടത്തും വലിയ കട്ടൌട്ടുകളും ബാനറുകളും സ്ഥാപിച്ചിരുന്നു.
14 വർഷം മുൻപ് കാവലൻ എന്ന ചിത്രത്തിൻറെ ഷൂട്ടിങ്ങിനായാണ് വിജയ് ഇതിന് മുൻപ് കേരളത്തിൽ എത്തിയത്.