Actor Vijay: കിടിലൻ ലുക്കിൽ ദളപതി ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Sat, 17 Jun 2023-11:18 pm,

തമിഴ്‌നാട്ടിലെ എസ്എസ്സി, എച്ച്എസ്സി പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയ വിജയിയുടെ ചിത്രങ്ങൾ വൈറലാവുകയാണ്.

ചടങ്ങിൽ നൂറ് കണക്കിനു കുട്ടികൾക്കും മാതാപിതാക്കൾക്കും സമ്മാനത്തുകയും സർട്ടിഫിക്കറ്റും വിജയ് നേരിട്ട് വിതരണം ചെയ്തു. 

തമിഴ്നാട്ടിലെ 234 നിയോജക മണ്ഡലങ്ങളിൽ നിന്നും മികച്ച വിജയം നേടിയ കുട്ടികളെയാണ് ക്ഷണിച്ചിരുന്നത്.

 കാശ് വാങ്ങി ആരും വോട്ട് ചെയ്യരുതെന്നും മാതാപിതാക്കളെ ഇക്കാര്യം പറഞ്ഞ് മനസിലാക്കണമെന്നും വിജയ് ചടങ്ങിൽ പറഞ്ഞു. 

സോഷ്യൽ മീഡിയയിലെങ്ങും ചടങ്ങിൽ പങ്കെടുത്ത വിജയ്‌യുടെ വീഡിയോയും ഫോട്ടോയും ആഘോഷമാക്കുകയാണ് ആരാധകർ.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link