ആക്ഷനൊപ്പം പ്രണയവുമായി വിശാൽ ചിത്രം വീരമേ വാകൈ സൂടുമിന്റെ റിലീസിനൊരുങ്ങുന്നു

Wed, 24 Nov 2021-8:24 pm,

 2022 ജനുവരി 26ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. തമിഴിന് പുറമെ തെലുഗുവിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്.  

വിശാല ആരാധകർക്ക് ആവേശം പകരുന്ന കംപ്ലീറ്റ് ആക്ഷനും എന്റടേയ്ൻമെന്റ് പാക്കേജിലാണ് അവതരിപ്പിക്കുന്നത്. സമൂഹത്തിൽ ഉയർന്ന് വരുന്ന വെല്ലിവിളകൾക്കെതിരായി ഒരു ചെറുപ്പക്കാരന്റെ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.

തെലുഗു നടി ഡിംപിൾ ഹയാതിയാണ് വിശാലിന്റെ നായികയായി ചിത്രത്തിൽ എത്തുന്നത്. 

ഇരുവർക്കും പുറമെ രവീണാ രവി, തുളസി, കവിതാ ഭാരതി, യോഗി ബാബു, ജോർജ് മരിയ, ബാബുരാജ്, ബ്ലാക്ക്ഷീപ്പ് ദീപ്തി, മഹാ ഗാന്ധി എന്നീ പ്രമുഖ താരങ്ങൾ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

 

വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ വിശാൽ തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link