ബിക്കിനിയിൽ തിളങ്ങി അഹാന; നീല കടലിൽ നീലയിൽ തിളങ്ങി താരം
രണ്ട് വർഷം മുമ്പ് നടത്തിയ യാത്രയുടെ ഓർമകൾ പുതുക്കി നടി അഹാന കൃഷ്ണ. രണ്ട് വർഷത്തിന് ശേഷം വീണ്ടും മാലിദ്വീപിൽ വിനോദയാത്രയ്ക്കായി എത്തിയിരിക്കുകയാണ് അഹാന.
യാത്രയ്ക്കിടെ എടുത്ത ബിക്കിനി ചിത്രങ്ങൾ പങ്കുവച്ചാണ് നടി തന്റെ ഓർമകൾ പുതുക്കിയത്.
"രണ്ടുവർഷം മുമ്പ് ഉപേഷിച്ച എന്റെ ഹൃദയത്തിന്റെ ഭാഗം തിരഞ്ഞ് ഈ സ്വർഗത്തിൽ വീണ്ടുമെത്തിയിരിക്കുന്നു. അവിടമാണ് മാലദ്വീപ്" എന്ന് കുറിച്ചാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ അഹാന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.