Alice Christy: കടൽ തീരത്ത് പൊളി ലുക്കിൽ ആലീസ് ക്രിസ്റ്റി, ചിത്രങ്ങൾ വൈറൽ
കുങ്കുമപ്പൂവ് സീരിയൽ താരം ഷെല്ലി ജോർജ് പ്രധാന വേഷത്തിൽ എത്തിയ മഴവിൽ മനോരമയിലെ പരമ്പരയായിരുന്നു സ്ത്രീപദം. അതിലെ ആശ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് നടി ആലീസ് ക്രിസ്റ്റി ഗോമസ്.
സ്ത്രീപദത്തിന് മുമ്പ് ആലീസ് ചെറിയ വേഷങ്ങളിൽ സീരിയലിൽ അഭിനയിച്ചിട്ടുണ്ടായിരുന്നെങ്കിലും ആശയിലൂടെ കൂടുതൽ ശ്രദ്ധനേടി.
അതിന് ശേഷം കസ്തൂരിമാൻ എന്ന പരമ്പരയിൽ അഭിനയത്രിയായിട്ട് ആലീസ് അഭിനയിച്ചിരുന്നു. ഇപ്പോൾ സീ കേരളത്തിലെ മിസ്സിസ് ഹിറ്റലർ എന്ന പരമ്പരയിലാണ് ആലീസ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
അഭിനയത്തോടൊപ്പം തന്നെ ഒരു യൂട്യൂബർ കൂടിയാണ് ആലീസ്. കഴിഞ്ഞ വർഷം അവസാനമായിരുന്നു ആലീസിന്റെ വിവാഹം. സജിൻ സജി സാമുവൽ എന്നാണ് ഭർത്താവിന്റെ പേര്.
സ്റ്റാർ മാജിക്കിലെ ഇപ്പോൾ സ്ഥിര സാന്നിദ്ധ്യമാണ് ആലീസ് ക്രിസ്റ്റി. അതെ സമയം ആലീസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പുതിയ ഷൂട്ടിലെ ചിത്രങ്ങളാണ് വൈറലാവുന്നത്.
ഒരു കടൽ തീരത്ത് ആലീസ് സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന ഫോട്ടോസാണ് പോസ്റ്റ് ചെയ്തത്. സുബീഷ് മണിമംഗലമാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. റൂബി റെജിയുടെ ഇവ’സ് ആൻ റൂബിയാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്.