Amala Paul: പൂൾ സൈഡ് ചിത്രങ്ങൾ പങ്കുവെച്ച് അമല, ചിത്രങ്ങൾ വൈറലാകുന്നു
അമല പോൾ പ്രധാന വേഷത്തിൽ എത്തുന്ന തെലുങ്ക് വെബ് സീരിസിന്റെ ആദ്യ സീസൺ ഒ.ടി.ടി പ്ലാറ്റഫോമായ ‘ആഹാ’യിൽ ഈ കഴിഞ്ഞ ദിവസമാണ് റിലീസ് ആയത്.
മികച്ച അഭിപ്രായമാണ് വെബ് സീരിസിന് തെലുങ്ക് സിനിമ പ്രേക്ഷകരിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ വിജയാഘോഷത്തിൻറെ ഭാഗമായി താരം പുതിയ ഫോട്ടോസ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരു പൂൾ സൈഡിൽ നിൽക്കുന്ന ചിത്രങ്ങളാണ് അമല പോൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഗവപാ എന്ന ഫാഷൻ ബ്രാൻഡിന്റെ സ്‌റ്റൈലിഷ് വസ്ത്രങ്ങളിൽ കിടിലം ലുക്കിലുള്ള ഫോട്ടോസാണ് അമല പങ്കുവച്ചിട്ടുള്ളത്.
നിരവധി ആരാധകരാണ് ഫോട്ടോസിന് താഴെ അതിമനോഹരമായിട്ടുണ്ടെന്ന് കമന്റുകൾ ഇട്ടിരിക്കുന്നത്. ലൈറ്റ് റെഡ് നിറത്തിലുള്ള വസ്ത്രങ്ങളാണ് അമല ധരിച്ചിട്ടുള്ളത്.
കിടിലം മോഡൽ പോസുകളാണ് താരം ഫോട്ടോയ്ക്ക് വേണ്ടി ചെയ്തിട്ടുള്ളതെന്നാണ് ആരാധകർ പറയുന്നത്. മലയാളത്തിൽ അച്ചായൻസാണ് അമല അവസാനമായി അഭിനയിച്ചത്.
തമിഴിൽ നിരവധി സിനിമകൾ അത് കഴിഞ്ഞു താരം അഭിനയിച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സിന്റെ തെലുങ്ക് ആന്തോളജി ചിത്രമായ പിട്ടാ കാതല് ആണ് ഇതിന് മുമ്പ് റിലീസ് ചെയ്ത അമല പോൾ ചിത്രം.
ചുരുങ്ങിയ കാലയളവിൽ ഇത്രയും സ്വാധീനം ചിലതാൻ സാധിക്കുന്ന ഒരു തെന്നിന്ത്യൻ നടിയുണ്ടോ എന്നത് സംശയമാണ്.