ഫ്രൂട്ട് ബേ ജ്യൂസ് ഷോപ്പിന്റെ ഔട്ട് ലെറ്റ് ഉദ്ഘാടനം ചെയ്യാനെത്തിയ അനശ്വര രാജന്റെ ചിത്രങ്ങൾ വൈറലാകുന്നു

Thu, 10 Feb 2022-7:59 pm,

സൂപ്പർസ്റ്റാറുകൾ മുതൽ സാധാരണ താരങ്ങൾ വരെ ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്. ചിലപ്പോൾ സൗഹൃദത്തിന്റെ പേരിൽ പങ്കെടുക്കുമ്പോൾ ചിലപ്പോൾ താരങ്ങൾ പണം വാങ്ങി തന്നെ ഉദ്ഘാടനം ചെയ്യാറുണ്ട്. 

ഈ കഴിഞ്ഞ ദിവസമായി കേരളത്തിൽ അങ്ങോളമിങ്ങോളം ഔട്ട് ലെറ്റുകളുള്ള ‘ഫ്രൂട്ട് ബേ’ എന്ന ജ്യൂസ് ഷോപ്പിന്റെ തങ്ങളുടെ ഇരുപത്തിയൊന്നാമാതെ ഔട്ട് ലെറ്റ് കോട്ടക്കിൽ ഉദ്ഘാടനം ചെയ്തത്. നടി അനശ്വര രാജനാണ് ഷോപ്പ് ഉദ്ഘാടനം ചെയ്തത്.

ഇതിന്റെ ചിത്രങ്ങളും വീഡിയോസുമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. താരത്തിനെ കാണാൻ വൻ ജനപ്രവാഹമായിരുന്നു എത്തിയിരുന്നത്. കാറിൽ വന്നിറങ്ങിയ അനശ്വര വളരെ പ്രയാസപ്പെട്ടാണ് കടയുടെ അടുത്തേക്ക് പോയത്. 

അനശ്വര ഉദ്ഘാടനത്തിന് ശേഷം ഫ്രൂട്ട് ബേ സ്പെഷ്യൽ ജ്യൂസായ ഷോട്സും കുടിച്ചിട്ടാണ് തിരിച്ചുപോയത്. ചിത്രങ്ങൾ എടുത്തിരിക്കുന്നത് മനു ശങ്കർ.

വൈറ്റ് ടോപ്പും അതിന് ചേരുന്ന ഫ്രോക്കും ധരിച്ചാണ് ചടങ്ങിന് അനശ്വര എത്തിയത്. പൊളി ലുക്കാണെന്നാണ് ആരാധകർ പറയുന്നത്. 

സൂപ്പർ ശരണ്യയാണ് അനശ്വരയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. തിയേറ്ററുകളിൽ വിജയകരമായ പ്രദർശനം തുടരുകയാണ് സിനിമ. ജോൺ എബ്രഹാം നിർമ്മിക്കുന്ന മൈക്ക് എന്ന സിനിമയാണ് അനശ്വരയുടെ അടുത്ത ചിത്രം.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link