Anaswara Rajan: നിലാവെളിച്ചത്തിൽ തിളങ്ങി അനശ്വര, ചിത്രങ്ങൾ കാണാം

തണ്ണീർമത്തൻ ദിനങ്ങളിൽ കീർത്തിയായി തകർത്ത് അഭിനയിച്ച അനശ്വര സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുകയും കഴിവുള്ള കലാകാരിയായി പ്രേക്ഷകർ വിധി എഴുത്തുകയും ചെയ്തു.

സിനിമ അൻപത് കോടി ക്ലബ്ബിൽ കയറിയിരുന്നു. ആ സിനിമയ്ക്ക് ശേഷം നായികയായി അഭിനയിക്കാൻ കൂടുതൽ അവസരങ്ങൾ അനശ്വരയെ തേടിയെത്തി.

ആദ്യരാത്രി എന്ന സിനിമയിൽ നായികയായി അഭിനയിച്ചിരുന്നു. അതിന് ശേഷം അനശ്വര ടൈറ്റിൽ റോളിൽ തന്നെ അഭിനയിച്ച സിനിമ റിലീസ് ചെയ്യുകയും ചെയ്തു. സൂപ്പർ ശരണ്യ എന്നായിരുന്നു ആ സിനിമയുടെ പേര്.
അതും തിയേറ്ററുകളിൽ വലിയ വിജയമായി തീർന്നിരുന്നു. ഇതിനിടയിൽ ലോക്ക് ഡൗൺ നാളുകളിൽ അനശ്വരയ്ക്ക് എതിരെ വസ്ത്രധാരണത്തിന്റെ പേരിൽ വലിയ വിമർശനങ്ങൾ വന്നിരുന്നു.
അന്ന് അനശ്വരയെ പിന്തുണച്ച് മലയാള സിനിമയിലെ നിരവധി നടിമാരാണ് രംഗത്ത് വന്നത്. ഈ കഴിഞ്ഞ ഇടയിൽ ഇറങ്ങിയ മൈക്ക് എന്ന ചിത്രമാണ് അനശ്വരയുടെ അവസാനമായി തിയേറ്ററിൽ റിലീസായത്.
തൃഷയ്ക്ക് ഒപ്പമുള്ള തമിഴിലെ രംഗി എന്ന സിനിമയാണ് ഇനി ഇറങ്ങാനുള്ളത്.
കറുപ്പ് സാരി ധരിച്ച് ക്യൂട്ട് ലുക്കിലുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസം അനശ്വര പോസ്റ്റ് ചെയ്തിരുന്നു. അതിന്റെ കൂടുതൽ ഫോട്ടോസ് ഇപ്പോൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അനശ്വര.
കാണാൻ എന്ത് ഭംഗിയാണ് ഈ വേഷത്തിൽ എന്നാണ് ആരാധകർ ചിത്രങ്ങൾ കണ്ടിട്ട് പറയുന്നത്. രാഹുൽ രാജാണ് ഫോട്ടോസ് എടുത്തത്.