`സാറ` എത്തുന്നു ഓ​ഗസ്റ്റ് 19ന്; ചിത്രങ്ങൾ പങ്കുവെച്ച് അനശ്വര രാജൻ

Sun, 14 Aug 2022-5:36 pm,

ചിത്രത്തിലെ സ്റ്റിൽസ് പങ്കുവെച്ചിരിക്കുകയാണ് അനശ്വര. ചിത്രത്തിലെ വടംവലിക്കുന്ന രം​ഗത്തിൽ നിന്നുള്ള സ്റ്റിൽസ് ആണ് അനശ്വര പങ്കുവെച്ചത്. 

 

രഞ്ജിത്ത് സജീവാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ബിവെയർ ഓഫ് ഡോഗ്സിലൂടെ ജനശ്രദ്ധ നേടിയ വിഷ്ണു ശിവപ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തിടെ ഇറങ്ങിയ ചിത്രത്തിലെ ​ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഗാനത്തിൻറെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഹിഷാം അബ്ദുൾ വഹാബാണ്. സുഹൈൽ കോയ വരികൾ രചിച്ച ഗാനം ആലപിച്ചത് സിത്താര കൃഷണകുമാറാണ്.

 

 

വളരെ വ്യത്യസ്‍തമായ ആശയവുമായി എത്തുന്ന ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആഷിഖ് അക്ബർ അലിയാണ്.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link