Anicka Vikhraman: മുന്‍ കാമുകന്‍ അതി ക്രൂരമായി പീഡിപ്പിച്ചു; നടി അനിഖ വിക്രമൻ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി ആരാധകര്‍
കഴിഞ്ഞ ദിവസം നടി തന്നെ സോഷ്യൽ മീഡിയയില്‍ പങ്കുവച്ച വാര്‍ത്ത കണ്ടു ആരാധകര്‍ അമ്പരന്നു. താന്‍ മുന്‍ കാമുകനില്‍നിന്നും അതി ക്രൂരമായ പീഡനത്തിന് ഇരയായതായി നടി വിവരിച്ചു.
മുൻ കാമുകന്‍റെ ക്രൂരമായ മർദനത്തിന് ഇരയായ നടി തന്‍റെ പരിക്കുകളും തനിക്ക് സംഭവിച്ചതും ആരാധകരുമായി പങ്കുവച്ചു.
അനിഖ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ മുഖത്ത് മാരകമായ പരിക്കേറ്റതായി കാണാന്‍ സാധിക്കും. കണ്ണിനു ചുറ്റും ശക്തമായ ഇടിയേറ്റ് ചതഞ്ഞ് രക്തം കട്ട പിടിച്ചു കിടക്കുന്നു. മുഖത്തും നെഞ്ചിലും ചതഞ്ഞ പാടുകളുണ്ട്. കൈയ്ക്കും പരിക്ക് പറ്റിയതായി കാണാം. അതിക്രൂരമായ മാനസികവും ശാരീരകവുമായ പീഡനമാണ് തനിക്ക് സംഭവിച്ചതെന്ന് അനിഖ പറയുന്നു.
ഇതു സംബന്ധിച്ച് പോലീസിൽ പരാതി നൽകിയെന്നും മുൻ കാമുകൻ ഒളിവിൽ കഴിഞ്ഞുകൊണ്ട് തന്നെയും തന്‍റെ കുടുംബത്തെയും നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും അനിഖ പറയുന്നു.
താനും അനൂപ് പിള്ള എന്ന വ്യക്തിയുമായി ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്ന് നടി വെളിപ്പെടുത്തി. എന്നാല്‍, കഴിഞ്ഞ കുറച്ച് വർഷങ്ങളായി അയാൾ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു വരികയായിരുന്നു. ശാരീരിക പീഡനം കൂടാതെ, ഫോണ്‍ നശിപ്പിക്കുക, വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ നിരീക്ഷിക്കുക തുടങ്ങിയ കുറ്റങ്ങളും ഇയാളുടെ പേരില്‍ നടി ആരോപിച്ചു. ഇയാള്‍ക്കെതിരെ നടി പോലീസില്‍ പരാതി നല്‍കിയിരിയ്ക്കുകയാണ്.