Anju Kurian: ചിരിയും പ്രണയവും നിറഞ്ഞ യാത്ര.....വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് അഞ്ജു കുര്യൻ
മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടി അഞ്ജു കുര്യൻ വിവാഹിതയാകുന്നു.
വരൻ റോഷനുമൊത്തുള്ള വിവാഹനിശ്ചയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.
'എന്നെന്നേക്കുമായി ഞാൻ നിന്നെ കണ്ടെത്തി, ഈ നിമിഷത്തിലേക്ക് തങ്ങളെ എത്തിച്ച ദൈവത്തിന് നന്ദി. ചിരിയും പ്രണയവും നിറഞ്ഞ ഈ യാത്ര അത്ഭുതമായിരുന്നു.' നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു
2013ൽ നേരം എന്ന ചിത്രത്തിലൂടെ നിവിൻ പോളിയുടെ സഹോദരിയായാണ് അഞ്ജു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
ഓം ശാന്തി ഓശാന, പ്രേമം, ഞാൻ പ്രകാശൻ, കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയേൽ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.
മലയാളത്തില്‍ അഞ്ജുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ ഓസ്ലര്‍ ആണ്. വോള്‍ഫ് എന്ന തമിഴ് സിനിമയാണ് നിലവില്‍ റിലീസ് കാത്തു നില്‍ക്കുന്നത്.