Actress Annu Antony: `കളരി` പയറ്റി അന്നു ആന്റണി - ചിത്രങ്ങൾ കാണാം...

Fri, 15 Sep 2023-5:57 pm,

കളരിപയറ്റ് അഭ്യസിക്കുന്നതിന്റെ ചിത്രങ്ങളാണ് അന്നു ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

'ഇടതേത് വലതേത് എന്ന കൺഫ്യൂഷനുള്ള ഒരാളിൽ നിന്ന് കളരി ചെയ്യാൻ സാധിക്കുന്ന ഒരു വ്യക്തി'യായിരിക്കുകയാണ് താൻ എന്ന ക്യാപ്ഷനോടെയാണ് അന്നു ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

തന്നെ ഇതിന് പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്തവർക്ക് നന്ദിയും കുറിച്ചിട്ടുണ്ട് താരം.

നിരവധി പേരാണ് അന്നു ആന്റണിയുടെ ചിത്രങ്ങൾക്ക് താഴെ കമന്റ് രേഖപ്പെടുത്തിയിട്ടുള്ളത്.

റോഷൻ മാത്യൂ, കരിക്കിലെ താരം കിരൺ വിയ്യത്ത്, അഭയ ഹിരണ്മയി തുടങ്ങിയവരും കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

ആനന്ദം എന്ന ചിത്രത്തിൽ റോഷൻ മാത്യു ആയിരുന്നു അന്നുവിന്റെ നായകനായി എത്തിയത്.

2016ൽ ആണ് ആനന്ദം റിലീസ് ചെയ്തത്.

ഹൃദയം, പൂക്കാലം, മെയ്ഡ് ഇൻ കാരവാൻ തുടങ്ങിയ ചിത്രങ്ങളിലും അന്നു ആന്റണി പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.

വെബ് സീരീസായ കരിക്കിലും അന്നു വേഷമിട്ടിട്ടുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link