Anupama Parameshwaran: പൊളി ലുക്കിൽ അനുപമ പരമേശ്വരൻ, ഫോട്ടോസ് വൈറൽ

Mon, 06 Feb 2023-10:45 pm,
Anupama Parameswaran

പ്രേമം സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ ആരാധകരെ ഉണ്ടാക്കിയ താരമാണ് അനുപമ. ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ വീഡിയോ റിലീസിന് മുമ്പ് ഇറങ്ങിയിരുന്നു. അത് വലിയ രീതിയിൽ തരംഗമാവുകയും ചെയ്തു.

Anupama Parameswaran

സിനിമ ഇറങ്ങിയ ശേഷം അനുപമയ്‌ക്ക് അന്യഭാഷകളിൽ നിന്ന് അവസരവും ലഭിച്ചു. പ്രധാനമായും തെലുങ്കിൽ നിന്നാണ് അനുപമയ്‌ക്ക് അവസരങ്ങൾ വന്നത്. ഇപ്പോൾ തെന്നിന്ത്യയിൽ ഏറെ തിരക്കുള്ള ഒരു നടിയായി അനുപമ മാറി കഴിഞ്ഞു. 

കഴിഞ്ഞ വർഷം തെലുങ്കിൽ അടുപ്പിച്ച് ഒരു നായകനൊപ്പം തന്നെ രണ്ട് സൂപ്പർഹിറ്റുകളും അനുപമ സമ്മാനിച്ചിരുന്നു. ഇടയ്ക്ക് മലയാളത്തിലും അനുപമ അഭിനയിക്കുന്നുണ്ട്.

മണിയറയിലെ അശോകൻ, കുറുപ്പ് തുടങ്ങിയവയിൽ അതിഥി വേഷത്തിൽ അഭിനയിച്ചതാണ് അനുപമയുടെ അവസാനമിറങ്ങിയ മലയാള ചിത്രങ്ങൾ. 

ബട്ടർഫ്ലൈയാണ് അവസാനമായി ഇറങ്ങിയ സിനിമ. തമിഴിൽ സൈറൺ എന്ന സിനിമയാണ് അനുപമയുടെ ഇനി ഇറങ്ങാനുള്ളത്. 

അനുപമ അഭിനയിച്ച ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന മലയാള ഷോർട്ട് ഫിലിമും വലിയ തരംഗമായി മാറിയ ഒന്നാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link