Happy Birthday Anushka Sharma; എൻഎച്ച്10 മുതൽ പാരി വരെ, അനുഷ്ക തിരഞ്ഞെടുത്ത വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങൾ
എൻഎച്ച്10 - ദുരഭിമാനക്കൊലയെ അടിസ്ഥാനമാക്കിയുള്ള കഥയാണ് ഇത്. തന്റെ ഭർത്താവിന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ പ്രതികാരം ചെയ്യുന്ന മീര എന്ന കഥാപാത്രത്തെയാണ് അനുഷ്ക ശർമ്മ അവതരിപ്പിച്ചിരിക്കുന്നത്. തന്റെ സഹോദരൻ കർണേഷ് ശർമ്മയുടെ ഉടമസ്ഥതയിലുള്ള ക്ലീൻ സ്ലേറ്റ് ഫിലിംസിന്റെ ബാനറിൽ നടി നിർമ്മിച്ച ആദ്യ പ്രോജക്റ്റ് കൂടിയായിരുന്നു ഈ ചിത്രം.
ഫില്ലൗരി - തന്റെ കരിയറിൽ ഇതുവരെ ചെയ്യാത്ത ഒരു വേഷമായിരുന്നു അനുഷ്ക ഫില്ലൗരിയിൽ ചെയ്തത്. എന്‍എച്ച് 10 ന് ശേഷം അനുഷ്‌കയുടെ രണ്ടാമത്തെ നിര്‍മാണ സംരംഭമാണ് ഫില്ലൗരി. ഒരു ആത്മാവായാണ് അനുഷ്കയുടെ ഈ ചിത്ര്തതിലെ കഥാപാത്രം. ചിത്രം ബോക്സ് ഓഫീസിൽ വേണ്ടത്ര വിജയിച്ചില്ലെങ്കിലും അനുഷ്ക മികച്ച പ്രകടനം കാഴ്ചവെച്ചു.
പാരി - പ്രൊസിത് റോയ് ആദ്യമായി സംവിധാനം ചെയ്‌ത 2018-ലെ ഇന്ത്യൻ അമാനുഷിക ഹൊറർ ചിത്രമാണ് പാരി. ഭയപ്പെടുത്തുന്ന പ്രകടനമാണ് അനുഷ്‌ക ശർമ്മ ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. അനുഷ്ക നിർമ്മിച്ച മൂന്നാമത്തെ പ്രോജക്റ്റായിരുന്നു ഈ ചിത്രം. അനുഷ്കയുടെ റുക്സാന എന്ന കഥാപാത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്.
സീറോ - കിംഗ് ഖാൻ കുള്ളനായി അഭിനയിച്ച ചിത്രമാണ് സീറോ. ചിത്രത്തിൽ സെറിബ്രൽ പാൾസി ബാധിച്ച വനിതാ ശാസ്ത്രജ്ഞയുടെ വേഷമാണ് അനുഷ്ക ശർമ്മ കൈകാര്യം ചെയ്തത്. ആനന്ദ് എൽ. റായിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ അനുഷ്‌ക ശർമ്മ തന്റെ ഭാഗം ലളിതമായി അവതരിപ്പിച്ചു.
ബോംബെ വെൽവെറ്റ് - അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചിത്രമാണ് ബോംബെ വെൽവെറ്റ്. ജോണി ബൽരാജ് എന്ന ഗുണ്ടയായി രൺബീർ കപൂറും ജാസ് ഗായിക റോസി നൊറോണയായി അനുഷ്‌ക ശർമ്മയും ചിത്രത്തിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു. ഇതൊരു ക്രൈം ത്രില്ലർ ചിത്രമാണ്.