Anusree: ഉണ്ണിയാർച്ചയായി അനുശ്രീ; അടിപൊളിയെന്ന ആരാധകർ, ചിത്രങ്ങൾ കാണാം

Sat, 04 Jun 2022-10:35 pm,

തനിനാട്ടിൻപുറം വേഷങ്ങളിൽ അനുശ്രീ കിടിലൻ പ്രകടനങ്ങൾ കാഴ്ചവെച്ചു.  സിനിമയിലുള്ളത് പോലെ തന്നെ ജീവിതത്തിലും ഒരു തനി നാട്ടിൻപുറത്ത് കാരിയാണ് അനുശ്രീ. ജന്മനാട്ടിൽ നടക്കുന്ന ആഘോഷങ്ങളിലും ഉത്സവങ്ങളിലും അനുശ്രീ സ്ഥിരമായി പങ്കെടുക്കുകയും താരജാഡകൾ ഇല്ലാത്ത ഒരു നായികയായി പ്രേക്ഷകർക്ക് ഇടയിൽ അറിയപ്പെടുകയും ചെയ്യുന്ന ഒരാളാണ്. 

വ്യക്തി ജീവിതത്തിലും അനുശ്രീ മലയാളികൾ കൂടുതൽ കണ്ടിട്ടുള്ളത് നാടൻ വേഷങ്ങൾ ധരിച്ചാണ്. ഇപ്പോഴിതാ മലയാളികളുടെ അഭിമാനമായ ധീരതയുടെ പര്യായമായി അറിയപ്പെടുന്ന കടത്തനാടിൻ്റെ ധീര വനിത ഉണ്ണിയാർച്ചയായി ഒരു കിടിലം ഫോട്ടോഷൂട്ടുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. 

കണ്ടാൽ ഉണ്ണിയാർച്ചയെ പോലെ തന്നെ തോന്നിപ്പിക്കുന്ന വിധത്തിലുള്ള മേക്കോവറിലാണ് അനുശ്രീ ഈ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.

 മാമാങ്കമെന്നത് കേരള ചരിത്രത്തിന്റെ താളുകളിൽ ചിതൽ അരിക്കാത്ത ഒരു ഓർമ്മയാണെന്ന് അനുശ്രീ കുറിച്ചു.

 

അന്നും ഇന്നും ധീരതയുടെ പര്യായമായി അറിയപ്പെടുന്ന ധീരവനിതയാണ് ഉണ്ണിയാർച്ച എന്നും കടത്തനാടൻ കഥകൾ ഇന്നും നമുക്ക് ആവേശം തരുന്നൊന്നാണെന്നും അനുശ്രീ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. 

 

നിതിൻ നാരായണൻ ആണ് ചിത്രങ്ങൾ എടുക്കുകയും ഈ കോൺസെപ്റ്റിന് പിന്നിൽ പ്രവർത്തിച്ചതും. 

ശബരിനാഥിന്റെ സ്റ്റൈലിങ്ങിൽ സജിത്തും സുജിത്തുമാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link