Anusree: നൽകുന്ന സ്നേഹം ഇവർ ഇരട്ടിയായി തിരിച്ച് നൽകും; വൈകാരികമായ കുറിപ്പും ചിത്രങ്ങളുമായി അനുശ്രീ
''മൃഗങ്ങളോട് സ്‌നേഹത്തോടെയും കരുതലോടെയും പെരുമാറുക, അവർ അത് ഇരട്ടിയായി നിങ്ങൾക്ക് തിരിച്ചു നൽകും '' എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
''മൃഗങ്ങളോട് സ്‌നേഹത്തോടെയും കരുതലോടെയും പെരുമാറുക, അവര്‍ അതിന് ഇരട്ടിയായി തിരിച്ച് നൽകും, ഒരുപക്ഷേ മനുഷ്യരേക്കാൾ അധികമായി'' അനുശ്രീ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഒരു കടയുടെ മുൻപിൽ ഇരിക്കുന്ന അനുശ്രീ തന്റെ അരികിൽ നിൽക്കുന്ന പശുക്കൾക്കും നായ്ക്കൾക്കും ഭക്ഷണം നൽകുന്ന വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്.
രാമേശ്വരം യാത്രയ്ക്കിടയില് പകർത്തിയ ദൃശ്യങ്ങളും ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
‘കള്ളനും ഭഗവതിയും‘ ആണ് അനുശ്രീയുടേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം.
ദിലീപ് നായനായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ‘വോയ്സ് ഓഫ് സത്യനാഥനിൽ‘ ഗസ്റ്റ് റോളിലും അനുശ്രീയെത്തുന്നുണ്ട്.
2012ൽ ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ അഭിനയരംഗത്തേക്കെത്തിയത്.