Actress Bhama: മകളുടെ രണ്ടാം പിറന്നാൾ ആഘോഷിച്ച് ഭാമ, ചിത്രങ്ങൾ കാണാം

Sat, 03 Dec 2022-2:10 pm,

സൈക്കിൾ എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് കൂടുതൽ മലയാളികൾ ഭാമയെ ശ്രദ്ധിച്ചുതുടങ്ങിയത്. പിന്നീട് നിരവധി സിനിമകളിൽ ഭാമ നായികയായി. ജയസൂര്യയുടെ നായികയായി വെറും കുറച്ച് സിനിമകളിൽ ഭാമ അഭിനയിച്ചതോടെ ഹിറ്റ് ജോഡികളായി അവർ മാറുകയും ചെയ്തു. 

2015-ന് ശേഷം ഭാമ സിനിമയിൽ ഒരുപാട് സജീവമല്ല. 2018 കഴിഞ്ഞ് ഭാമ സിനിമയിൽ അഭിനയിച്ചിട്ടുമില്ല. നേരത്തെ ഷൂട്ട് ചെയ്ത വർഷങ്ങൾക്ക് ശേഷമിറങ്ങിയ ഖിലാഫത്ത് എന്ന സിനിമയാണ് ഭാമയുടെ അവസാനമായി റിലീസായത്

 

2020-ലായിരുന്നു ഭാമയുടെ വിവാഹം. വിവാഹിതയായ ശേഷം പൂർണമായും അഭിനയ മേഖലയിൽ നിന്ന് വിട്ടുനിൽക്കുന്ന ഭാമ ഇനി തിരിച്ചുവന്നിരുന്നെങ്കിൽ എന്ന് പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ട്. ഒരു മകളും താരത്തിനുണ്ട്. 

മകളുടെ രണ്ടാം ജന്മദിനം ഈ കഴിഞ്ഞ ദിവസമായിരുന്നു. ജന്മദിനം ആശംസിച്ചുകൊണ്ട് ഭാമ പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ ആരാധകരും ആശംസകളറിയിച്ച് കമ്മന്റുകളിട്ടിട്ടുണ്ട്. ഈ തവണ വലിയ ആഘോഷങ്ങൾ ഒന്നുമില്ലേ എന്ന് ഒരു ആരാധിക ചോദിച്ചപ്പോൾ അടുത്ത വർഷമാകട്ടെ ഉഷാറാക്കാം എന്നായിരുന്നു മറുപടി.

 

 ഗൗരി എന്നാണ് ഭാമയുടെ മകളുടെ പേര്. അമ്മുക്കുട്ടി എന്നാണ് ഭാമ മകളെ വിളിക്കുന്നത്. താരത്തിന്റെ യഥാർത്ഥ പേര് രേഖിത എന്നാണ്. കുടുംബത്തിന് ഒപ്പം താരമിപ്പോൾ ദുബൈയിലാണ്. കഴിഞ്ഞ ദിവസം അവിടെ വച്ച് മീരാനന്ദനുമായുള്ള ചിത്രങ്ങൾ ഭാമ പോസ്റ്റ് ചെയ്തിരുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link