Bhavana Menon: നിറചിരിയിൽ മനംകവർന്ന് ഭാവന; ക്യൂട്ട് ചിത്രങ്ങൾ കാണാം

Sun, 27 Aug 2023-7:40 pm,

സോഷ്യൽ മീഡിയയിലും ഭാവന സജീവമാണ്. താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്കും ആരാധകർ ഏറെയാണ്.

പത്തുവർഷത്തെ ഇടവേളയ്ക്കു ശേഷം തമിഴ് സിനിമയിലേക്കും നടി തിരിച്ചെത്തി.

'ദ ഡോർ' എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഭാവനയുടെ സഹോദരൻ ജയദേവ് ആണ്. നിർമ്മിക്കുന്നത് നടിയുടെ ഭർത്താവ് നവീൻ രാജനും. 

കന്നഡ നിർമ്മാതാവായ നവീനുമായുള്ള വിവാഹശേഷം കന്നഡ സിനിമയിലാണ് ഭാവന സജീവമായുള്ളത്. 

നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 

വിവാഹ ശേഷം സിനിമയിൽ നിന്ന് കുറച്ചുനാൾ വിട്ടുനിന്നെങ്കിലും പിന്നീട് '96' എന്ന ചിത്രത്തിന്റെ കന്നഡ റീമേക്കിൽ നായികയായി എത്തി തിരിച്ചുവരവ് ഗംഭീരമാക്കി.

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link