Gayathri Suresh: നാടൻ ലുക്കിൽ തിളങ്ങി ഗായത്രി സുരേഷ്; ചിത്രങ്ങൾ വൈറൽ

Thu, 18 Aug 2022-2:53 pm,

ഒരേ മുഖം, സഖാവ്, ഒരു മെക്സിക്കൻ അപാരത, വർണ്യത്തിൽ ആശങ്ക, കല വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക്, മാഹി, എസ്‌കേപ്പ് തുടങ്ങിയ സിനിമകളിൽ ഇതിനോടകം ഗായത്രി അഭിനയിച്ചിട്ടുണ്ട്. തെലുങ്കിൽ ഒരു സിനിമയിലും ഗായത്രി നായികയായി അഭിനയിച്ചിരുന്നു. 

മോഡലിംഗ് മേഖലയിൽ സജീവമായിരുന്ന ഗായത്രി ബാങ്കിങ് മേഖലയിൽ ജോലി ചെയ്തിരുന്ന ഒരാളാണ്. അതിന് ശേഷമാണ് അഭിനയത്തിലേക്ക് വന്നത്. സൗത്ത് ഇന്ത്യൻ ബാങ്കിലായിരുന്നു ഗായത്രി ജോലി ചെയ്തിരുന്നത്. 2014-ൽ ഫെമിന മിസ് കേരള മത്സരത്തിൽ വിജയിയായിരുന്നു ഗായത്രി. അതിൽ വിജയിയായ ശേഷമാണ് ജിംനാപ്യാരിയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്.

ഈ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ട്രോളുകളും പരിഹാസങ്ങളും ഏറ്റുവാങ്ങിയിട്ടുള്ള ഒരു വ്യക്തിയാണ് ഗായത്രി സുരേഷ്. പലപ്പോഴും ട്രോളുകൾ അതിരുവിടുന്നുണ്ടെങ്കിലും ഗായത്രി അത് വലിയ കാര്യമാക്കിയിട്ടില്ല.

അതുപോലെ ഗായത്രി സുരേഷ് സുഹൃത്തിന് ഒപ്പം സഞ്ചരിച്ചപ്പോൾ കാർ അപകടത്തിൽ പെട്ടപ്പോഴും വലിയ വിവാദമായിരുന്നു. ഇൻസ്റ്റാഗ്രാമിൽ ഗായത്രി വളരെ സജീവമാണ്. ഗായത്രി സെറ്റ് മുണ്ടുടുത്ത് എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതാണോ എന്നാണ് ചിത്രങ്ങൾ കണ്ടിട്ട് ആരാധകർ ചോദിക്കുന്നത്.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link