Gayathri Suresh: ഗായത്രി സുരേഷിൻറെ അരണമല ട്രിപ്പ്, ചിത്രങ്ങൾ വൈറലാകുന്നു

Fri, 10 Dec 2021-3:01 pm,

സമൂഹ മാധ്യമങ്ങളിൽ അടുത്തിടെ ഒരുപാട് ട്രോളുകളും വിമർശനങ്ങളും നേരിടേണ്ടി വന്ന താരമാണ് നടി ഗായത്രി സുരേഷ്. ഒരു മാസം മുമ്പ് താരം താരം സഞ്ചരിച്ചിരുന്ന കാർ എതിർദിശയിൽ വന്ന കാറുമായി ഇടിച്ച് നിർത്താതെ പോവുകയും പിന്നീട് അവർ പിന്തുടർന്ന് ഗായത്രിയ്ക്ക് എതിരെ പ്രതികരിക്കുന്നതുമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

അതിന് ശേഷം അതിനെ ന്യായീകരിച്ച് താരം ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും കൂടുതൽ വിമർശനങ്ങൾ കേൾക്കേണ്ടി വരികയും ചെയ്തു. 

ആ സംഭവത്തിൽ ഒരുപാട് ട്രോളുകൾ സമൂഹ മാധ്യമങ്ങളിൽ താരത്തിന് ലഭിച്ചു. പിന്നീട് ട്രോളുകൾ നിരോധിക്കണമെന്ന് ആവശ്യമുന്നയിച്ച് വീണ്ടുമൊരു വീഡിയോയുമായി ഗായത്രി സുരേഷ് വരികയുണ്ടായി. അതും താരത്തിന് എതിരെ തന്നെ അവസാനം തിരിഞ്ഞു.

ട്രോളുകൾ മാനസികമായ ഒരുപാട് വിഷമങ്ങൾ താരത്തിനുണ്ടാക്കിയെന്ന് ആ വീഡിയോയിൽ ഗായത്രി പറയുന്നുണ്ട്. കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ നിന്ന് താരം വിട്ടുനിൽക്കുകയാണ്. 

ഇതിനിടയിൽ താരം പണ്ട് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യം വീണ്ടും പ്രചരിച്ചു. പ്രണവ് മോഹൻലാലിനെ കല്യാണം കഴിക്കണമെന്ന് പറയുന്നതാണ് ഗായത്രിയ്ക്ക് കൂടുതൽ ട്രോളുകൾ വാങ്ങിക്കൊടുത്തത്.

ഇപ്പോഴിതാ ട്രോളുകൾക്ക് വിമർശനങ്ങൾക്കും ഇടയിൽ എല്ലാം മറന്ന് സുഹൃത്തുകൾക്ക് ഒപ്പം വയനാട്ടിലേക്ക് ഒരു ട്രിപ്പ് പോയിരിക്കുകയാണ് താരം. വയനാട് അരണമാല സന്ദർശിച്ചതിന്റെ ചിത്രങ്ങളും വീഡിയോസും ഗായത്രി സുരേഷ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link