Honey Rose: സാരിയിൽ കിടു ലുക്കിൽ ഹണി റോസ്

Mon, 14 Nov 2022-10:37 pm,

ഹണി റോസിന് ഉദ്‌ഘാടന പരിപാടികൾ ഉണ്ടാവാറുണ്ട്. ഉദ്‌ഘാടന റാണി എന്ന പേര് പോലും ഹണി റോസിന് വീണു കഴിഞ്ഞിട്ടുമുണ്ട്.

കേരളത്തിൽ മാത്രമല്ല വിദേശത്തും ഹണി റോസ് തരംഗം ഉണ്ടാക്കിയിട്ടുണ്ട്. ഈ കഴിഞ്ഞ ദിവസം താരം നവര്തന ജൂവലറിയുടെ ആറാമത്തെ ഷോ റൂം ദുബൈയിൽ ആരംഭിച്ചപ്പോൾ അവിടെയും മുഖ്യാതിഥിയായി എത്തിയത് ഹണി റോസ് ആയിരുന്നു. 

 

ദുബൈയിലെ അൽ നഹദ 2-വിലാണ് ഷോറൂം ആരംഭിച്ചത്.  താരത്തിനെ കാണാൻ അവിടെയും ആളുകൾ തടിച്ചുകൂടിയിരുന്നു. അവരെ നിരാശരാക്കി മടക്കിയതുമില്ല ഹണി റോസ്. പാട്ടുകൾക്ക് ചെറിയ രീതിയിൽ നൃത്ത ചുവടുകൾ വച്ച് ഹരം കൊള്ളിച്ചിട്ടാണ് ഹണി മടങ്ങിയത്. 

പേരുപോലെ റോസ് നിറത്തിലെ സാരി ധരിച്ച് കിടിലം ലുക്കിലാണ് ഹണി റോസ് ചടങ്ങിനെത്തിയത്. കാണാൻ എന്തൊരു അഴക് എന്നാണ് ആരാധകർ ചിത്രങ്ങൾ കണ്ടിട്ട് പറയുന്നത്.

നെസ്റ്റോ മാളിലാണ് നവരത്ന തങ്ങളുടെ പുതിയ ഷോ റൂം ആരംഭിച്ചത്. 

മോഹൻലാലിന് ഒപ്പമുള്ള മോൺസ്റ്ററാണ് ഹണി റോസ് അഭിനയിച്ചതിൽ അവസാനമായി പുറത്തിറങ്ങിയത്. 

തെലുങ്കിൽ ഒരു സിനിമ ഹണിയുടെ വരാനുണ്ട്. സിനിമകൾ അധികം ചെയ്യുന്നെങ്കിൽ പോലും ഹണിയ്ക്ക് ധാരാളം ആരാധകരെയാണ് ഓരോ ദിവസം കഴിയുമ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link