Malik Movie: മാലിക്കിൽ കിടിലം പ്രകടനം നടത്തി ജലജയും മകളും
ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിൽ നിമിഷ സജയൻ, ജോജു ജോർജ്, വിനയ് ഫോർട്ട്, സലിം കുമാർ, ദിനേഷ് പ്രഭാകർ, ഇന്ദ്രൻസ്, സനൽ അമൻ തുടങ്ങിയവരാണ് പ്രധാന റോളുകളിൽ അഭിനയിച്ചിരിക്കുന്നത്.
പ്രായമായ അമ്മയായി പഴയ നടി ജലജ തകർത്ത് അഭിനയിച്ചപ്പോൾ മാലിക്കിന്റെ കുട്ടിക്കാലത്തെ അമ്മയായി അഭിനയിച്ചത് ജലജയുടെ മകൾ ദേവിയാണ്.
വിവാഹത്തിന് ശേഷം സിനിമയിൽ അത്ര സജീവമല്ലായിരുന്നു ജലജ. 28 വർഷങ്ങൾക്ക് ശേഷമാണ് ജലജ വീണ്ടും സിനിമയിൽ അഭിനയിക്കുന്നത്.
ഒരു കാലത്ത് ജലജ മലയാള സിനിമയിൽ അഭിനയിച്ച കഥാപാത്രങ്ങൾ ഇന്നത്തെ നായികമാർക്ക് സ്വപ്നം കാണാൻ പറ്റുന്നതിലും അപ്പുറമായിരുന്നു. മാലിക്കിലും ജലജ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്
ജലജ അവതരിപ്പിച്ച ജമീല എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് മകൾ ദേവി ആയിരുന്നു. ദേവിയും ഗംഭീരപ്രകടനമാണ് കാഴ്ചവച്ചത്.