Actress Keerthy Suresh Marriage: നടി കീർത്തി സുരേഷ് വിവാഹിതയായി; വരൻ ആന്റണി തട്ടിൽ
ഗോവയിൽ വെച്ചാണ് കീർത്തിയുടെയും ആന്റണി തട്ടിലിന്റെയു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്.
നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹം കഴിക്കുന്നത്.
പ്ലസ്ടു മുതലുള്ള പരിചയമാണ് ഇപ്പോൾ വിവാഹത്തിൽ എത്തി നിൽക്കുന്നത്.
നേരത്തെ താൻ പ്രണയത്തിലാണെന്ന് ചില അഭിമുഖങ്ങളിൽ കീർത്തി വെളിപ്പെടുത്തിയിരുന്നു. എന്നാൽ കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വിട്ടിരുന്നില്ല.
നവംബറിലാണ് കീർത്തിയും കുടുംബവും ആന്റണി തട്ടിലിനെ കുറിച്ച് വെളിപ്പെടുത്തുന്നത്.
കീർത്തി പങ്കുവെച്ച വിവാഹ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലാണ്.
വിജയ് ഉൾപ്പെടെ നിരവധി താരങ്ങളും പ്രമുഖരും വിവാഹത്തിൽ പങ്കെടുത്തു.
നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളാണ് കീർത്തി സുരേഷ്.