Leona Lishoy: ലിയോണ അതിരപ്പിള്ളിയിൽ.. ചിത്രങ്ങൾ വൈറൽ

2012-ലായിരുന്നു ലിയോണ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. കലികാലമാണ് ലിയോണയുടെ ആദ്യ സിനിമ. അതിന് ശേഷം ജവാൻ ഓഫ് വെള്ളിമലയിൽ നായികാ തുല്യമായ വേഷം ചെയ്തു. പിന്നീട് കുറച്ച് സിനിമകളിൽ ചെറിയ വേഷങ്ങളിൽ തിളങ്ങിയ ലിയോണ, മിഥുൻ മാനുവൽ സംവിധാനം ചെയ്ത ആൻമരിയ കലിപ്പിലാണ് എന്ന ചിത്രത്തിൽ വളരെ ശ്രദ്ധേയമായ ഒരു വേഷം ചെയ്ത പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റി.

മായനദി പോലെയുള്ള സിനിമകളിലെ പ്രകടനവും ലിയോണയ്ക്ക് സിനിമയിൽ കൂടുതൽ അവസരങ്ങൾക്ക് വഴിയൊരുക്കി. മറഡോണ, അതിരൻ, ഇഷ്.ഖ്, വൈറസ്, അന്വേഷണം, 21 ഗ്രാംസ്, 12-ത് മാൻ തുടങ്ങിയ സിനിമകളിൽ ലിയോണ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
