Malavika Mohanan: ഷോർട്ട്സിൽ അടിപൊളി ലുക്കിൽ മാളവിക മോഹനൻ, ചിത്രങ്ങൾ വൈറലാകുന്നു

Thu, 03 Mar 2022-2:27 pm,

വിജയുടെ നായികയായി മാസ്റ്ററിൽ അഭിനയിച്ച ശേഷമാണ് മാളവികയെ കൂടുതൽ പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയത്.

 

രജനികാന്ത്, മമ്മൂട്ടി എന്നിവരുടെ സിനിമകളിൽ അതിന് മുമ്പ് മാളവിക അഭിനയിച്ചിട്ടുണ്ട്. അന്നത്തെക്കാൾ പിന്തുണയാണ് മാളവികയ്ക്ക് വിജയ് ചിത്രത്തിൽ അഭിനയിച്ചപ്പോൾ കിട്ടിയത്. 

മാസ്റ്റർ ഇറങ്ങിയ ശേഷം കൂടുതൽ സിനിമകളിൽ നിന്ന് അവസരങ്ങൾ മാളവികയെ തേടിയെത്തി. കണ്ണൂർ പയ്യന്നുർ സ്വദേശിനിയാണ് മാളവിക. മാളവികയുടെ അച്ഛൻ കെ.യു മോഹനൻ സിനിമയിൽ ക്യാമറാമാനായി ജോലി ചെയ്യുകയാണ്. 

ധനുഷിന്റെ നായികയായിട്ടാണ് ഇനി മാളവികയെ സ്‌ക്രീനിൽ കാണാൻ പറ്റുക. മാരൻ എന്ന സിനിമയിലാണ് ധനുഷിനൊപ്പം മാളവിക അഭിനയിക്കുന്നത്. ഇത് കൂടാതെ താരത്തിന്റെ രണ്ടാമത്തെ ഹിന്ദി സിനിമയുടെ ഷൂട്ടിംഗ് ഇപ്പോൾ നടക്കുകയാണ്. 

 

അതുകൊണ്ട് തന്നെ മാളവിക ഇപ്പോൾ മുംബൈയിലാണ്. മുംബൈയിലെ ജുഹുവിൽ വച്ചുള്ള മാളവികയുടെ ചിത്രങ്ങളും വീഡിയോസും ഇപ്പോൾ വൈറലാണ്

നീല ഷോർട്സും വെള്ള ബനിയനും ധരിച്ച് ഹോട്ട് ലുക്കിലാണ് മാളവികയെ ചിത്രങ്ങളിൽ കാണാൻ കഴിയുന്നത്. 

വീഡിയോ കണ്ട് ആരാധകർ ശരിക്കും ഞെട്ടിയിരിക്കുകയാണ്. ഇത്രയും ഗ്ലാമറസായിട്ടുള്ള ഒരു നടി ഇന്ന് തെന്നിന്ത്യയിൽ ഇല്ലെന്നാണ് പലരും പറയുന്നത്. 

ബോളിവുഡ് യുവനടനായ സിദ്ധാന്ത് ചതുർവേദിയുടെ നായികയായിട്ടാണ് ഇപ്പോൾ ഹിന്ദിയിൽ താരം അഭിനയിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link